അന്താരാഷ്ട്ര സ്‌പൈസസ് സമ്മേളനം ജയ്പൂരില്‍

അന്താരാഷ്ട്ര സ്‌പൈസസ് സമ്മേളനം  ജയ്പൂരില്‍

കൊച്ചി: ഇന്ത്യയിലെ സുഗന്ധവ്യഞ്ജന കാര്‍ഷിക വ്യവസായ മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന മൂന്നാമത് അന്താരാഷ്ട്ര സ്‌പൈസസ് സമ്മേളനം ഫെബ്രുവരി 4 മുതല്‍ 7 വരെ ജയ്പൂരില്‍ നടക്കും.ഓള്‍ ഇന്‍ഡ്യാ സ്‌പൈസസ് എക്‌സ്‌പോര്‍േട്ടേഴ്‌സ് ഫോറം (എഐഎസ്ഇഎഫ്) ആണ് സമ്മേളനം സംഘടിപ്പിക്കുത്. കൊച്ചിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ പങ്കാളിത്തവും സമ്മേളനത്തിനുണ്ട്.

നാലു ദിവസം നീളുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 4ന് വൈകിട്ട് ജെനീവ ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ മിസ്. അരാന്‍ച ഗോണ്‍സാലസ് നിര്‍വഹിക്കും.

സുഗന്ധവ്യഞ്ജന കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുക, ഈ വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികള്‍ തരണംചെയ്യുക, ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടുക, സുസ്ഥിര വികസനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നൂതന സാങ്കേതിക വിദ്യകളും, സംരംഭക ആശയങ്ങളും സംബന്ധിച്ച ചര്‍ച്ചകളും, സെമിനാറുകളുമാണ് നാലു ദിവസങ്ങളിലായി വ്യത്യസ്ത വേദികളില്‍ നടക്കുന്നതെന്ന് എഐഎസ്ഇഎഫ് ചെയര്‍മാന്‍ പ്രകാശ് നമ്പൂതിരി പറഞ്ഞു. ”പരിവര്‍ത്തനവും സഹരണവും വഴി പുതിയ സംവിധാന മാറ്റങ്ങള്‍ സാധ്യമാക്കാം” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് സമ്മേളനം നടക്കുന്നത്.

ജെനീവ ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്്റ്റര്‍ മിസ്. അരാന്‍ച ഗോണ്‍സാലസ്, ഫോര്‍ഡ് ഇന്ത്യ മാനേജിംഗ് ഡയറക്്റ്റര്‍ അനുരാഗ് മെഹ്‌രോത്ര, കാര്‍ഗില്‍ ചെയര്‍മാന്‍ സിറാജ് ചൗധരി, ഗ്ലോബല്‍ ലീഡര്‍ ഷിപ്പ് കണ്‍സള്‍ട്ടന്റ് മിസ്. കാരണ്‍ വിക്കോവിഷ്, എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തെ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രഗത്ഭരെ സമ്മേളനത്തില്‍ ആദരിക്കും.
അന്‍പതോളം രാജ്യങ്ങളില്‍നിന്നുള്ള വ്യവസായ പ്രമുഖരും, അന്താരാഷ്ട്ര സ്‌പൈസ് അസോസിയേഷന്‍ പ്രതിനിധികളും, നയരൂപീകണ വിദഗ്ധരും, വന്‍കിട ഉപഭോക്താക്കളുമുള്‍പ്പടെ എഴുന്നൂറ്റി അന്‍പതിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Comments

comments

Categories: Business & Economy