സിപിഇസി വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് ചൈന

സിപിഇസി വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് ചൈന

ബെയ്ജിംഗ് : പാക് അധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്ന സിപിഇസി (ചൈന പാക് സാമ്പത്തിക ഇടനാഴി) വിഷയത്തില്‍ ഇന്ത്യക്കുള്ള എതിര്‍പ്പ് പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ചൈന. സിപിഇസിയെക്കുറിച്ചുള്ള എതിര്‍പ്പുകള്‍ അവഗണിക്കരുതെന്ന ബെയ്ജിംഗിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവാലയുടെ പ്രതികരണത്തെ തുടര്‍്‌നാണ് ചൈന ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചത്. രാജ്യങ്ങളുടെ പൊതുതാത്പര്യത്തെ ഇത്തരം വിഷയങ്ങള്‍ ബാധിക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ച്യുന്‍യിംഗ് പറഞ്ഞു. ആത്മാര്‍ഥതയും പരസ്പര ബഹുമാനവും നിറഞ്ഞ സമീപനം കൊണ്ട് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാനാകും. ഇന്ത്യയുമായി നിലനില്‍ക്കുന്ന എല്ലാ വിഷഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയറാണെന്നും ഹുവ പറഞ്ഞു. ചൈന പാക് സാമ്പത്തിക ഇടനാഴി ഒരു ധനകാര്യ വിഷയമാണ്. ഏതെങ്കിലും മൂന്നാം കക്ഷിയെ ബാധിക്കുന്നതല്ലെന്നും ഹുവാ ച്യൂന്‍യിം പറഞ്ഞു. പാക് അധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്ന 50 ബില്യണ്‍ ഡോളറിന്‍െ സിപിഇസി പദ്ധതിയെ ഇന്ത്യ ശക്തമായാണ് എതിര്‍ത്തു പോരുന്നത്. അധിനിവേശ കശ്മീരിലും ബലൂചിസ്ഥാനിലൂടെയും വിഭാവനം ചെയ്തിരിക്കുന്ന സിപിഇസി പദ്ധതി ഇന്ത്യയുടെ താത്പര്യങ്ങളെ ഹനിക്കുന്നതും ഭാവിയില്‍ വലി സുരക്ഷാ ഭീഷണി ഉണ്ടാക്കാന്‍ പോകുന്നതുമാണെന്ന് പ്രതിരോധ വിഗദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK News, Politics, World