ആറ് സ്‌കൂളുകള്‍ ‘ഗ്രീന്‍ സ്‌കൂള്‍’ പദവിയിലേക്ക്

ആറ് സ്‌കൂളുകള്‍ ‘ഗ്രീന്‍ സ്‌കൂള്‍’  പദവിയിലേക്ക്

കൊച്ചി: ഭാരതീയ വിദ്യാഭവന്‍, കൊച്ചി കേന്ദ്രത്തിന് കീഴിലുള്ള ആറ് സ്‌കൂളുകളെ ‘ഗ്രീന്‍ സ്‌കൂള്‍’ പദവിയിലേക്ക് ഉയര്‍ത്താന്‍ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലുമായി (ഐജിബിസി) ധാരണയിലെത്തി. ഗിരി നഗര്‍ ഭാവന്‍സ് വിദ്യാമന്ദിറില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച രജിസ്‌ട്രേഷന്‍ രേഖകള്‍ ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ സി എ വേണുഗോപാല്‍ സി ഗോവിന്ദ് ഐജിബിസി കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ബി ആര്‍ അജിത്തിന് കൈമാറി. രാജ്യത്ത് ഇതാദ്യമായാണ് ഒരു മാനേജ്‌മെന്റിന് കീഴിലുള്ള ആറ് സ്‌കൂളുകള്‍ ഒരേ സമയം ഗ്രീന്‍ സ്‌കൂളുകളാകാന്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

ഐജിബിസിയുടെ റേറ്റിംഗ് സംവിധാനത്തിന് കീഴില്‍ വരുന്ന ഗ്രീന്‍ സ്‌കുളുകള്‍ക്ക് ഊര്‍ജക്ഷമത കൈവരിക്കാന്‍ എല്‍ഇഡി ഫിറ്റിംഗ്‌സ്, സൗരോര്‍ജം പോലുള്ള ഇതര ഊര്‍ജ സ്രോതസുകളും ജല ഉപഭോഗം കുറവുള്ള വൃത്തിയുള്ള ടോയ്‌ലറ്റുകളും ലഭ്യമാക്കുന്നു. ആശുപത്രികള്‍, ഹോട്ടലുകള്‍, ഐടി കെട്ടിടങ്ങള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ വിവിധ തരം കെട്ടിടങ്ങള്‍ക്ക് ഗ്രീന്‍ റേറ്റിംഗ് നല്‍കുന്ന രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനമായ ഐജിബിസിക്ക് കീഴില്‍ ഗ്രീന്‍ റേറ്റിംഗ് ലഭിച്ച മൊത്തം 500 കോടിയോളം ചതുരശ്ര അടി കെട്ടിടങ്ങളുണ്ട്.

Comments

comments

Categories: Motivation