ആര്‍എകെ സെറാമിക്‌സ് കേരളത്തില്‍ 30 ഡീലര്‍ ഷോറുമുകള്‍ തുറന്നു

ആര്‍എകെ സെറാമിക്‌സ് കേരളത്തില്‍ 30 ഡീലര്‍ ഷോറുമുകള്‍ തുറന്നു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സെറാമിക് ബ്രാന്‍ഡുകളിലൊന്നായ ആര്‍എകെ സെറാമിക്‌സ് (രാക് സെറാമികസ്) ഒരുദിവസത്തില്‍ 30 ഡീലര്‍ ഷോറൂമുകള്‍ കേരളത്തില്‍ തുറന്നു. ആഭ്യന്തര വില്‍പ്പന, കയറ്റുമതി എന്നിവ വഴി 2020-ഓടെ 50,000 കോടി രൂപ വിറ്റുവരവും കമ്പനി ലക്ഷ്യമിടുന്നു. ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണിത്.

കേരളത്തില്‍ 30 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍എകെ സെറാമിക്‌സ് ഇന്ത്യയുടെ സിഇഒ ശരത് ചന്ദക് പറഞ്ഞു.”വിട്രിഫൈഡ് ടൈലില്‍ കേരളം ഏറ്റവും വേഗം വളരുന്ന വിപണികളിലൊന്നാണ്. കേരളത്തില്‍ സാന്നിധ്യം വിപുലവും ശക്തവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒറ്റ ദിവസം 30 ഡീലര്‍ ഷോറുമുകള്‍ തുറന്നത്. ഇത് ഈ മേഖലയിലെ സവിശേഷതയാര്‍ന്ന ഒരു സംഭവമാണെന്നും മറ്റുള്ളവര്‍ക്ക് ഇത് അനുകരണീയമാണെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയ്ക്കു പുറമേ പുതിയ വിപണികളിലേക്കും കയറ്റുമതിക്ക് ഉദ്ദേശിക്കുന്നതായി ശരത്് ചന്ദക് പറഞ്ഞു.

കമ്പനി അടുത്തയിടെ കൊച്ചിയില്‍ ഒാറിയന്റേഷന്‍ സെന്റര്‍ തുറന്നിരുന്നു. കമ്പനിക്ക് ഇന്ത്യയൊട്ടാകെ14 എക്‌സ്‌കഌസീവ് ഷോറൂമുകളും എണ്ണൂറിലേറെ ഡീലര്‍മാരുമുണ്ട്.
1700-ലധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. വിട്രിഫൈഡ് ടൈല്‍ വിഭാഗത്തില്‍ 435-ഉം സെറാമിക് വാള്‍ ടൈല്‍സില്‍ തൊള്ളായിരത്തിലധികവും സെറാമിക് ഫ്‌ളോര്‍ വിഭാഗത്തില്‍ നാനൂറിലധികവും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഉല്‍പ്പാദനം ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി വരികയാണ് കമ്പനിയിപ്പോള്‍. ഇതിന്റെ ഭാഗമായി ഗുജറാത്തില്‍ കമ്പനി പുതിയൊരു പ്ലാന്റ് സ്ഥാപിച്ചുവരികയാണ്. അടുത്ത സെപ്റ്റംബറില്‍ ഇതു കമ്മീഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും ചന്ദക് അറിയിച്ചു. ഗു
ജറാത്തില്‍ കമ്പനി നേരത്തെ ഏറ്റെടുത്ത ഒരു ടൈല്‍സ് കമ്പനി 2017 മധ്യത്തോടെ ഉല്‍പ്പാദനം തുടങ്ങിയിരുന്നു.

ഡീലര്‍മാര്‍ക്കുള്ള പിന്തുണ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒാറിയന്റേഷന്‍ സെന്ററുകള്‍, എക്‌സക്ലൂസീവ്- പ്രിവിലജ് സെന്ററുകള്‍, പ്രത്യേക ഡീലര്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവ കമ്പനി രാജ്യത്തെങ്ങും തുറന്നുവരികയാണ്.
സെറാമിക്, ഗ്രെസ് പോഴ്‌സലൈന്‍ വാള്‍, ഫ്‌ളോര്‍ ടൈല്‍, ടേബിള്‍വേര്‍, സാനിട്ടറിവേര്‍, ഫോസറ്റ് തുടങ്ങിയവ നിര്‍മിക്കുന്ന ആര്‍എകെ സെറാമിക്‌സ് ലോകത്തെ ഏറ്റവും വലിയ സെറാമിക് ബ്രാന്‍ഡുകളിലൊന്നാണ്. യുഎഇ, ഇന്ത്യ, ബംഗ്ലാദേശ്, ഇറാന്‍, ചൈന എന്നിവിടങ്ങളിലായി കമ്പനിക്ക് 21 പ്ലാന്റുകളുണ്ട്.

 

Comments

comments

Categories: Business & Economy