ജനാധിപത്യത്തിന്റെ നിലവാരമുയര്‍ത്താന്‍ ഇന്ത്യക്കാവും

ജനാധിപത്യത്തിന്റെ നിലവാരമുയര്‍ത്താന്‍ ഇന്ത്യക്കാവും

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ- റിപ്പബ്ലിക് രാഷ്ട്രങ്ങളാണ് ഇന്ത്യയും അമേരിക്കയും. ഇന്നു കാണുന്ന തരത്തില്‍ ജനാധിപത്യത്തിന്റെ സംരക്ഷകരായി മാറുന്നതിന് ഈ രണ്ടു മഹത്തായ രാഷ്ട്രങ്ങളും ഒരു പരിധി വരെ സമാന്തരമായ പാതയിലൂടെയാണ് സഞ്ചരിച്ചതെന്ന് മനസിലാക്കാം

എന്റെ ദത്ത് രാജ്യമായ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ നിന്നും റിപ്പബ്ലിക്ക് ദിനമാഘോഷിക്കുന്ന മാതൃരാജ്യം ഭാരതത്തിനായാണ് ഇത് എഴുതുന്നത്. ഇന്ത്യയില്‍ വളര്‍ന്നതിനാലും പിന്നീട് അമേരിക്കയില്‍ വച്ച് പക്വതയാര്‍ജ്ജിച്ചതുകൊണ്ടും എനിക്ക് ലഭിച്ച ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും ഏറ്റു പറഞ്ഞുകൊണ്ടുള്ള ഒരു സ്‌നേഹത്തിന്റെ കത്താണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ- റിപ്പബ്ലിക് രാഷ്ട്രങ്ങളാണ് ഇന്ത്യയും അമേരിക്കയും. ഇന്നു കാണുന്ന തരത്തില്‍ ജനാധിപത്യത്തിന്റെ സംരക്ഷകരായി മാറുന്നതിന് ഈ രണ്ടു മഹത്തായ രാഷ്ട്രങ്ങളും ഒരു പരിധി വരെ സമാന്തരമായ പാതയിലൂടെയാണ് സഞ്ചരിച്ചതെന്ന് ഈ ദ്വൈതഭാവം കാരണം ഞാന്‍ മനസിലാക്കി. 1950ല്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ സ്മരണയിലാണ് ഇന്ത്യയില്‍ ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടി രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഭാരതത്തില്‍ പരമോന്നത ഭരണഘടന നിലവില്‍ വന്നത്. 1787ല്‍ നിയമ വ്യവസ്ഥ സ്വീകരിച്ചതിനെ അനുസ്മരിച്ചാണ് അമേരിക്ക സെപ്റ്റംബര്‍ 17 ഭരണഘടനാ ദിനമായി ആഘോഷിക്കുന്നത്.

ജനാധിപത്യ വ്യവസ്ഥയിലധിഷ്ഠിതമായി തങ്ങളുടെ സര്‍ക്കാരുകളെ സൃഷ്ടിച്ച ഭരണഘടന തയാറാക്കുന്നതിനും അത് സ്വീകരിക്കുന്നതിനും അമേരിക്കയും ഇന്ത്യയും ഗണ്യമായ സമയം തന്നെയെടുത്തു. 1947 നവംബര്‍ നാലിനാണ് ഇന്ത്യയില്‍ ഭരണഘടനയുടെ ആദ്യ കരടു രൂപം സൃഷ്ടിക്കപ്പെട്ടത്. പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത 166 സെഷനുകളില്‍ ഇത് ചര്‍ച്ച ചെയ്തു, ഭേദഗതികള്‍ വരുത്തി. അവസാനം, 308 അംഗങ്ങളുള്ള കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി 1949 നവംബര്‍ 26ന് ഭരണഘടനയുടെ കരട് രൂപം അംഗീകരിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നു. ഈ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി 10 ആസിയാന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനെത്തും. എലിസബത്ത് രാജ്ഞി കക, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്ന നെല്‍സണ്‍ മണ്ടേല, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍കോയിസ് ഒളാന്റെ എന്നിവരാണ് റിപ്പബ്ലിക് ദിന പരേഡില്‍ അതിഥികളായി മുന്‍പ് ഇന്ത്യയിലെത്തിയ രാഷ്ട്രത്തലവന്‍മാര്‍

അമേരിക്കയില്‍, 1787 മെയില്‍ നടന്ന ഭരണഘടനാ കണ്‍വെന്‍ഷനില്‍ 55 പ്രതിനിധികള്‍ ഒത്തു ചേര്‍ന്നു. അതേ വര്‍ഷം സെപ്റ്റംബര്‍ 17ന് ഭരണഘടനയുടെ ഒരു പതിപ്പ് ഉണ്ടാക്കി, അത് അംഗീകരിച്ചു. എന്നാല്‍ ഈ പതിപ്പ് പൊതുവേ പ്രാമാണീകരിക്കപ്പെട്ടില്ല. പിന്നീട് ബില്‍ ഓഫ് റൈറ്റ്‌സ് പ്രകാരം 10 ഭേദഗതികള്‍ അമേരിക്കന്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയോ അമേരിക്കന്‍ ഭരണഘടനയോ എല്ലാംതികഞ്ഞ രേഖകളല്ല. എന്നാല്‍ ഭരണപ്രക്രിയയ്ക്ക് ചട്ടക്കൂടുകള്‍ പ്രദാനം ചെയ്യുന്ന ഭരണഘടന ജനാധിപത്യത്തെ വാര്‍ത്തെടുക്കുന്ന മൂശ തന്നെയാണ്.

പത്ത് യഥാര്‍ത്ഥ ഭേദഗതികള്‍ കൂടാതെ 15 ഭേദഗതികളാണ് അമേരിക്കന്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. അതായത് ഇന്ന് 25 ഭേദഗതികള്‍ അമേരിക്കന്‍ ഭരണഘടനയിലുണ്ട്. ഇതു കൂടാതെ ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപിച്ച പൊതു-സ്ഥിര നിയമങ്ങള്‍ വിശദീകരിക്കുന്ന 185,000 പേജുകളുള്ള കോഡ് ഓഫ് ഫെഡറല്‍ റെഗുലേഷനും ഉണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്. തുടക്കത്തില്‍ എട്ട് ഷെഡ്യൂളുകളും 26 ഭാഗങ്ങളും 395 ആര്‍ട്ടിക്കിളുകളുമാണ് ഇതില്‍ അടങ്ങിയിരുന്നത്. ഇന്ന് നിരവധിയായ ഭേദഗതികള്‍ക്കുശേഷം 12 ഷെഡ്യൂളുകളും 26 ഭാഗങ്ങളും 447 ആര്‍ട്ടിക്കിളുകളും ഭരണഘടനയിലുണ്ട്.

ഇന്ത്യന്‍, അമേരിക്കന്‍ ഭരണഘടനകള്‍ പൗരന്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഭരണഘടനയുടെ 326ാം വകുപ്പും 1951ലെ റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്റ്റും പ്രകാരം 18 വയസിനു മുകളിലുള്ള എല്ലാ പൗരന്‍മാര്‍ക്കും വോട്ടു ചെയ്യാനുള്ള അവകാശം ഉറപ്പു നല്‍കുന്നു.

ജനാധിപത്യ വ്യവസ്ഥയിലധിഷ്ഠിതമായി തങ്ങളുടെ സര്‍ക്കാരുകളെ സൃഷ്ടിച്ച ഭരണഘടന തയാറാക്കുന്നതിനും അത് സ്വീകരിക്കുന്നതിനും അമേരിക്കയും ഇന്ത്യയും ഗണ്യമായ സമയം തന്നെയെടുത്തു. 1947 നവംബര്‍ നാലിനാണ് ഇന്ത്യയില്‍ ഭരണഘടനയുടെ ആദ്യ കരടു രൂപം സൃഷ്ടിക്കപ്പെട്ടത്. പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത 166 സെഷനുകളില്‍ ഇത് ചര്‍ച്ച ചെയ്തു, ഭേദഗതികള്‍ വരുത്തി. അവസാനം, 308 അംഗങ്ങളുള്ള കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി 1949 നവംബര്‍ 26ന് ഭരണഘടനയുടെ കരട് രൂപം അംഗീകരിച്ചു

അമേരിക്കയില്‍ വോട്ട് ചെയ്യാനുള്ള അവകാശം ലഭ്യമായത് കൂടുതല്‍ പരിണാമത്തിലൂടെയാണ്. ഭരണഘടനയുടെ യഥാര്‍ത്ഥ പതിപ്പില്‍ പുരുഷന്‍മാര്‍ക്കും ഭൂവുടമകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു ഈ അവകാശം. എല്ലാ നിറത്തിലുമുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ലഭിച്ചത് 1870ലെ 15ാം ഭേദഗതി പ്രകാരമാണ്. 1920ലെ 19ാം ഭേദഗതി അനുസരിച്ചാണ് അമേരിക്കയില്‍ വനിതകള്‍ക്ക് വോട്ടവകാശം ലഭിച്ചത്.

ഇരു രാജ്യങ്ങളുടെയും ഭരണഘടന നിര്‍ബന്ധിത വോട്ടിംഗ് നിര്‍ദേശിക്കുന്നില്ല. എന്നിട്ടും 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ 66 ശതമാനം ഇന്ത്യക്കാരാണ് വോട്ട് ചെയ്തത്. അതായത് 530 മില്യണ്‍ ഇന്ത്യന്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തി. ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സംഖ്യയാണിത്. അമേരിക്കയില്‍ ഏറ്റവും അവസാനം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഏതാണ്ട് 55.5 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. അതായത് യോഗ്യരായ 138 മില്യണ്‍ ജനങ്ങള്‍ വോട്ട് ചെയ്തു. ആരുടെയും നിര്‍ബന്ധം കൂടാതെ അമേരിക്കയിലും ഇന്ത്യയിലും വോട്ട് രേഖപ്പെടുത്തിയ ജനങ്ങളുടെ എണ്ണം ജനാധിപത്യത്തിന്റെ പാഠങ്ങളാണ് നല്‍കുന്നത്. രാജ്യത്തെ ഭരണഘടനയുടെ ശക്തിയും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കയും ഇന്ത്യയും വര്‍ഷാവര്‍ഷം ഭരണഘടനയെ അനുസ്മരിക്കുന്നുണ്ട്. അമേരിക്കയിലെ ഭരണഘടനാ ദിനാഘോഷങ്ങള്‍ അധിക കോലാഹലങ്ങള്‍ ഇല്ലാത്തതാണ്. ഇതിനു വിരുദ്ധമെന്നോണം, ഇന്ത്യയില്‍ റിപ്പബ്ലിക്ക് ദിനം പ്രധാന ആഘോഷമാണ്. വമ്പന്‍ പരേഡും ഡെല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പല അനുബന്ധ പരിപാടികളും അന്നേ ദിവസം സംഘടിപ്പിക്കപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നു. ഈ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി 10 ആസിയാന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനെത്തും. എലിസബത്ത് രാജ്ഞി II, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്ന നെല്‍സണ്‍ മണ്ടേല, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍കോയിസ് ഒളാന്റെ എന്നിവരാണ് റിപ്പബ്ലിക് ദിന പരേഡില്‍ അതിഥികളായി മുന്‍പ് ഇന്ത്യയിലെത്തിയ രാഷ്ട്രത്തലവന്‍മാര്‍.

2015ലെ റിപ്പബ്ലിക് ദിനത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചിരുന്ന് പരേഡ് വീക്ഷിക്കുന്നതും ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നതും ലോകം കണ്ടു. ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒബാമയുടെയും യുഎസിന്റെയും പ്രതിനിധി സംഘത്തിലെ അംഗമാകാന്‍ സാധിച്ചുവെന്നത് എനിക്ക് കിട്ടിയ പ്രത്യേക പദവിയായിരുന്നു. ഇന്ത്യയിലേക്കുള്ള ഈ സന്ദര്‍ശന സമയത്താണ് ഈ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളാലും ഞാന്‍ എങ്ങനെയാണ് ഇരട്ടി തവണ അനുഗ്രഹീതനായതെന്ന തിരിച്ചറിവുണ്ടായത്. ഇരു രാജ്യങ്ങളും എനിക്ക് സ്വാതന്ത്ര്യവും അവസരങ്ങളും തന്നു, പ്രധാനമായി ഞാന്‍ എങ്ങനെയായിത്തീരണമെന്ന് ആഗ്രഹിച്ചോ, അങ്ങനെയാകാന്‍ എന്നെ പരിപോഷിപ്പിച്ചു. എന്താകണമോ അത് ഞാന്‍ ആയിത്തീരുകയും ചെയ്തു.

ഒരിക്കലും പൂര്‍ണമായി തിരിച്ചു നല്‍കാന്‍ സാധിക്കാത്ത ഉപകാരസ്മരണയുടെ കടം എനിക്ക് അവരോടുണ്ട്. അതുകൊണ്ടാണ് എന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇരു രാജ്യങ്ങളിലെയും ആത്മസാക്ഷാത്കാരത്തെ പിന്തുണയ്ക്കുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ പുതിയ നൂറ്റാണ്ടില്‍ ഇന്ത്യയിലെയും അമേരിക്കയിലെയും ജനാധിപത്യത്തെ ശക്തമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന സിവിക് എന്‍ഗേജ്‌മെന്റിനെ പ്രോല്‍സാഹിപ്പിക്കുന്ന ഫ്രാങ്ക് ഇസ്ലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്വന്റിഫസ്റ്റ് സെഞ്ച്വറി സിറ്റിസണ്‍ഷിപ്പും ഞാന്‍ സ്ഥാപിച്ചിട്ടുണ്ട്.

1947ല്‍ സ്വാതന്ത്ര്യാനന്തരം പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തശേഷം നടത്തിയ ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി എന്ന തന്റെ പ്രസംഗത്തില്‍ ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞതു പോലെ ഭാവി ഇപ്പോഴും നമ്മെ മാടി വിളിക്കുന്നു. ഭാവിയെ തിരയുന്നതില്‍ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. ചെയ്യാന്‍ ഇനിയും കാര്യങ്ങള്‍ ബാക്കിയുണ്ട്. ഒരു ഇന്ത്യന്‍-അമേരിക്കന്‍ എന്ന നിലയില്‍, ലോകത്തിനു മുന്നില്‍ ജനാധിപത്യത്തിന്റെ നിലവാരം നിശ്ചിയിക്കുന്ന രാഷ്ട്രമാവും ഇന്ത്യ എന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. എന്റെ ജീവിതത്തിലും ജീവിത കാലയളവിലും ഞാന്‍ ഇതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭാരതത്തിന് റിപ്പബ്ലിക് ദിന ആശംസകള്‍.

(വാഷിംഗ്ടണ്‍ ഡിസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭകനും സിവിക് ആന്‍ഡ് തോട്ട്
ലീഡറുമാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: Slider, Top Stories