ജിയോജിത്ത് മൂന്നാം പാദ വരുമാനം 101 കോടി

ജിയോജിത്ത് മൂന്നാം പാദ വരുമാനം 101 കോടി

കൊച്ചി: ഇന്ത്യയിലെ നിക്ഷേപ സേവന മേഖലയിലെ പ്രമുഖ കമ്പനിയായ ജിയോജിത്തിന് മികച്ച നേട്ടം. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ മൊത്തം വരുമാനം 33 ശതമാനം വര്‍ധനവോടെ 101 കോടി രൂപയായി. ഇതേ കാലയളവില്‍ അറ്റാദായം 39 ശതമാനം വര്‍ധിച്ച് 21 കോടി രൂപയായി ഉയര്‍ന്നു.

മൂന്നാം പാദത്തില്‍ നികുതിക്കു മുമ്പുള്ള ലാഭം 36 ശതമാനം വര്‍ധിച്ച് 32 കോടി രൂപയില്‍ എത്തി. കമ്പനിയുടെ ഇടപാടുകാരുടെ മൊത്തം ആസ്തി ഈ കാലയളവില്‍ 41,000 കോടി രൂപയോളമാണ്. മ്യൂച്വല്‍ ഫണ്ട് വിതരണ വരുമാനം 91 ശതമാനം വര്‍ധിച്ചു.

ജിയോജിത്ത് ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തില്‍, കമ്പനി ഉല്‍പന്ന അവധി വ്യാപാര സ്ഥാപനമായ ജിയോഫിന്‍ കോമട്രേഡിന്റെ ഇടപാടുകാരെ 8.1 കോടിക്ക് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഉല്‍പന്ന അവധി വ്യാപാരത്തിനായി ഈ കമ്പനിക്ക് 40,000 ത്തിലധികം ഇടപാടുകാര്‍ ഉണ്ടെന്ന് കമ്പനി അറിയിച്ചു.

പ്രമുഖ ഉല്‍പന്ന അവധി വ്യാപാര എക്‌സ്‌ചേഞ്ചായ എംസിഎക്‌സില്‍ ജിയോജിത്ത് അംഗത്വമെടുത്തുവെന്ന് എംഡി സി ജെ ജോര്‍ജ് അറിയിച്ചു. NCDEX, NMCE എന്നീ എക്‌സ്‌ചേഞ്ചുകളിലും കമ്പനി ഉടന്‍ അംഗത്വം എടുക്കാന്‍ തീരുമാനിച്ചതായി ജോര്‍ജ് അറിയിച്ചു.

 

Comments

comments

Categories: Business & Economy