ഓസ്‌കര്‍ നോമിനേഷന്‍ പ്രതീക്ഷകള്‍ വാനോളം

ഓസ്‌കര്‍ നോമിനേഷന്‍ പ്രതീക്ഷകള്‍ വാനോളം

അവാര്‍ഡ് നിശ മാര്‍ച്ച് നാലിന്

ഒട്ടേറെ പ്രത്യേകതകളുമായി ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇപ്രാവിശ്യം കൂടുതല്‍ സ്ത്രീകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എല്ലാ വര്‍ഷവും ഫെബ്രുവരി അവസാന ആഴ്ചയിലാണ് ഓസ്‌കാര്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. അതിനു മുന്നോടിയായിട്ടാണു നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചത്. വീണ്ടുമൊരു ഫെബ്രുവരിയെത്തിയിരിക്കുന്നു. ഇപ്രാവിശ്യം 90-ാം അക്കാദമി അവാര്‍ഡുകള്‍ സമ്മാനിക്കുന്നതു പക്ഷേ മാര്‍ച്ച് നാലിനായിരിക്കും. കാരണം ദക്ഷിണ കൊറിയയില്‍ ശീതകാല ഒളിംപിക്‌സ് നടക്കുകയാണ്. ഫെബ്രുവരി 9 മുതല്‍ 25 വരെ ഒളിംപിക്‌സ് നടക്കുന്നതിനാല്‍ ലോകശ്രദ്ധ മുഴുവന്‍ പതിയുന്നത് അവിടെയായിരിക്കും. ഈ പശ്ചാത്തലത്തിലാണു ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് മാര്‍ച്ചിലേക്ക് നീട്ടാന്‍ സംഘാടകര്‍ ബാദ്ധ്യസ്ഥരായത്. മാര്‍ച്ച് നാലിനു കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലുള്ള ഡോള്‍ബി തിയേറ്ററില്‍ വച്ച് 2017-ലെ മികച്ച സിനിമയെയും അണിയറപ്രവര്‍ത്തകരെയും പ്രഖ്യാപിക്കും. 24 വിഭാഗങ്ങളിലാണ് അവാര്‍ഡ് സമ്മാനിക്കുക.
സിനിമാ മേഖലയെ സംബന്ധിച്ച് ഒട്ടേറെ പ്രാധാന്യമുള്ളതായിരുന്നു 2017 വര്‍ഷം. ചില അതിശയിപ്പിക്കുന്ന സിനിമകള്‍ പുറത്തിറങ്ങുകയുണ്ടായി 2017-ല്‍. wonder woman, lady bird എന്നീ സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് സ്ത്രീകള്‍ മികവ് പ്രകടമാക്കുകയുണ്ടായി. ഡണ്‍കിര്‍ക്ക്, ദി പോസ്റ്റ് പോലുള്ള ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന കാഴ്ചയ്ക്കും 2017 സാക്ഷ്യം വഹിച്ചു.അതു കൊണ്ടു തന്നെ ഈ വര്‍ഷം എല്ലാവരും ഉറ്റുനോക്കുകയാണ്. ആരായിരിക്കും ഓസ്‌കര്‍ നിശയില്‍ തിളങ്ങാന്‍ പോകുന്നതെന്ന് ?

ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്ക് മുതല്‍ ജോര്‍ഡന്‍ പീലിന്റെ ഗെറ്റ് ഔട്ട് വരെയായി ഈ വര്‍ഷം ഓസ്‌കറിനു മത്സരിക്കാന്‍ പോകുന്നത് പ്രഗത്ഭ സിനിമകളാണ്. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും എടുത്തു പറയാവുന്ന വര്‍ഷമായിരുന്നു 2017. three billboards outside ebbing, missouri എന്ന ചിത്രത്തിലെ ഫ്രാന്‍സിസ് മാക് ഡോര്‍മാന്‍ഡിന്റെയും, Lady Bird – ലെ സാഓയിസ് റോണന്റെയും വേഷങ്ങള്‍ മികച്ച പ്രകടനങ്ങളായിട്ടാണു വിലയിരുത്തുന്നത്. വിയറ്റ്‌നാം യുദ്ധത്തില്‍ മൂടിവയ്ക്കപ്പെട്ട കാര്യങ്ങളെ കുറിച്ച് യുഎസ് ഭരണകൂടവും മാധ്യമങ്ങളും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ പ്രമേയമാക്കിയ ചിത്രമായ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിന്റെ ദി പോസ്റ്റ് എന്ന ചിത്രത്തിനും നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.

മികച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ നോമിനേഷന്‍ ലഭിച്ചവ

Call Me By Your Name
Darkest Hour
Dunkirk
Get Out
Lady Bird
Phantom Thread
The Post
The Shape of Water
Three Billboards Outside Ebbing, Missouri

മികച്ച സംവിധായകന്‍

ഈ വര്‍ഷം ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കാന്‍ ഏറെ സാധ്യത കല്‍പിക്കപ്പെടുന്നൊരു സംവിധായികയാണ് ഗ്രേറ്റ ഗെര്‍വിഗ്. ലേഡി ബേര്‍ഡ് എന്ന കന്നിച്ചിത്രത്തിലൂടെ സംവിധായികയുടെ കുപ്പായമണിഞ്ഞ 34-കാരിയായ ഗ്രേറ്റ, തന്റെ കഴിവ് ലോകത്തിന് പ്രകടമാക്കി കൊടുത്തു. കലാപരമായ താത്പര്യമുള്ളൊരു കൗമാരക്കാരന്റെ കഥയാണ് ലേഡി ബേര്‍ഡ് പറയുന്നത്. ഗുല്ലെര്‍മോ ഡെല്‍ ടോറോ ആണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരു സംവിധായകന്‍. The Shape of Water എന്ന ചിത്രമാണ് ടോറോയ്ക്ക് പ്രതീക്ഷയേകുന്നത്.

നോമിനേഷന്‍ ലഭിച്ച അഞ്ച് സംവിധായകരും അവരുടെ ചിത്രങ്ങളും

Christopher Nolan - Dunkirk
Greta Gerwig - Lady Bird
Guillermo del Toro - The Shape of Water
Paul Thomas Anderson, Phantom Thread
Jordan Peele, Get Out

മികച്ച നടി

ഇതുവരെ കണ്ട് പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണെങ്കില്‍ ഠവല ആലേെ അരൃേല ൈവിഭാഗം വളരെ രസകരമാണ്. ദി പോസ്റ്റ് എന്ന ചിത്രത്തിലൂടെ പുരുഷ കേന്ദ്രീകൃതമായ യുഗത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ യഥാര്‍ഥ മൂല്യം എന്താണെന്ന് മെറില്‍ സ്ട്രിപ് തെളിയിച്ചു. വണ്ട്ര്‍ വിമണ്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഗാല്‍ ഗാഡോട്ട് എന്ന അഭിനേത്രി, എങ്ങനെ പെണ്‍കുട്ടികള്‍ക്കു മാതൃകയാകാമെന്നു തെളിയിച്ചു. പക്ഷേ ഇവര്‍ക്കു നോമിനേഷന്‍ ലഭിച്ചില്ല. I, Tonya എന്ന ചിത്രത്തിലെ മാര്‍ഗോട്ട് റോബിയുടെ പ്രകടനവും അസാമാന്യമെന്നു വിലയിരുത്തപ്പെട്ടതാണ്. ഒരു കാര്യം വ്യക്തമാണ് ഹോളിവുഡില്‍ സ്ത്രീകള്‍ ഓരോ വര്‍ഷം പിന്നിടുമ്പോഴും ഓസ്‌കാര്‍ പുരസ്‌കാരം നേടാനുള്ള അവരുടെ സാധ്യത വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

നോമിനേഷന്‍ ലഭിച്ച ചിത്രങ്ങളും നടികളും

Meryl Streep - The Pots
Frances McDormand - Three Billboards Outside Ebbing, Missouri
Sally Hawkins - The Shape of Water
Saoirse Ronan - Lady Bird
Margot Robbie - I, Tonya

മികച്ച നടന്‍

Darkest Hour-ല്‍ വിന്‍സ്റ്റന്‍ ചര്‍ച്ചിലായുള്ള ഗാരി ഓള്‍ഡ്മാന്റെ അഭിനയം വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. ആ വേഷമിട്ട ഗാരി ഓള്‍ഡ്മാനില്‍ ഇതിനോടകം തന്നെ ഒരു വിജയിയെ കാണാനാകും. തീര്‍ച്ചയായും ഓസ്‌കര്‍ പുരസ്‌കാരത്തിനു അദ്ദേഹത്തോട് മത്സരിക്കുന്നവര്‍ ശക്തരാണ്. Call Me By Your Name എന്ന ചിത്രത്തിലെ Timothée Chalamet യുടെ അഭിനയം അത്തരത്തിലൊന്നാണ്.

മികച്ച നടന്മാരുടെ പട്ടികയിലേക്ക് നോമിനേഷന്‍ ലഭിച്ച അഭിനേതാക്കളും ചിത്രങ്ങളും

Timothée Chalamet, Call Me By Your Name
Daniel Day-Lewis, Phantom Thread
Daniel Kaluuya, Get Out
Gary Oldman, Darkest Hour
Denzel Washington, Roman J Israel, Esq

13 നോമിനേഷനുകള്‍ നേടി The Shape of Water

ഗുല്ലെര്‍മോ ഡെല്‍ ടോറോയുടെ ‘ദി ഷേപ് ഓഫ് വാട്ടര്‍’ എന്ന ചിത്രമാണ് ഇപ്രാവിശ്യം ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയത്. 1962-ല്‍ ശീതയുദ്ധ കാലത്തു നടക്കുന്നതാണു കഥ. ഇതൊരു ഫാന്റസി ചിത്രമാണ്. യുഎസിലെ ബാള്‍ട്ടിമോറില്‍ ഒരു യുഎസ് സര്‍ക്കാര്‍ ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരിയായ, ബധിരയായ സ്ത്രീയും, മനുഷ്യരൂപിയായ ഒരു ഉഭയജീവിയും തമ്മിലുള്ള സൗഹൃദമാണ് പ്രമേയം.
മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച സൗണ്ട് എഡിറ്റിംഗ്, മികച്ച സൗണ്ട് മിക്‌സിംഗ്, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച സംഗീതം, മികച്ച എഡിറ്റിംഗ്, മികച്ച കോസ്റ്റ്യൂം ഡിസൈന്‍, മികച്ച ഛായാഗ്രഹണം, മികച്ച സ്‌ക്രീന്‍ പ്ലേ, മികച്ച സഹനടന്‍, നടി തുടങ്ങിയ 13 വിഭാഗത്തിലേക്കാണു ചിത്രം നോമിനേഷന്‍ നേടിയത്.

എട്ട് നോമിനേഷനുകള്‍ നേടി ഡണ്‍കിര്‍ക്ക്

ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്ക് എട്ട് നോമിനേഷനുകളാണ് നേടിയത്. തൊട്ടുപിറകില്‍, ഏഴ് നോമിനേഷനുകളുമായി മാക് ഡൊണായുടെ Three Billboards Outside Ebbing, Missouri എന്ന ചിത്രവുമുണ്ട്‌. മികച്ച ചിത്രങ്ങളുടെ വിഭാഗത്തിലേക്ക് ഒന്‍പത് എണ്ണമാണു നോമിനേഷന്‍ നേടിയത്. ഇപ്രാവിശ്യം ഓസ്‌കര്‍ പുരസ്‌കാരത്തെ ശ്രദ്ധേയമാക്കുന്ന ഘടകം വനിതാ പ്രാതിനിധ്യം വര്‍ധിച്ചിരിക്കുന്നു എന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മികച്ച സംവിധായകന്‍ എന്ന വിഭാഗത്തിലേക്ക് പുരുഷന്മാര്‍ മാത്രമാണു നോമിനേഷന്‍ നേടിയിരുന്നത്. എന്നാല്‍ ഇക്കുറി ഗ്രേറ്റ ഗെര്‍വിഗ് എന്ന വനിത നോമിനേഷന്‍ നേടിയിരിക്കുകയാണ്.

അതു പോലെ ഛായാഗ്രഹണ വിഭാഗത്തില്‍ ആദ്യമായി ഒരു സ്ത്രീ നോമിനേഷന്‍ നേടി. 1927 മുതല്‍ ഇതുവരെയായി 444 പുരുഷന്മാരെ മികച്ച സംവിധാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനു നോമിനേറ്റ് ചെയ്തപ്പോള്‍, വെറും അഞ്ച് സ്ത്രീകള്‍ക്കു മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. സെവന്‍ ബ്യൂട്ടീസ് എന്ന ചിത്രത്തിലൂടെ 1977-ല്‍ ലിന വെര്‍ട്ട്മുള്ളര്‍ എന്ന വനിതയാണ് ആദ്യമായി സംവിധാനത്തിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടിയത്. പിന്നീട് ജെയ്ന്‍ ക്യാംപിയന്‍ (ദി പിയാനോ, 1994), സോഫിയ കൊപ്പോല (ലോസ്റ്റ് ഇന്‍ ട്രാന്‍സ്ലേഷന്‍, 2004), കാതറിന്‍ ബിഗെലോ (ദി ഹര്‍ട്ട് ലോക്കര്‍, 2010) തുടങ്ങിയവരും നോമിനേഷന്‍ നേടി. പക്ഷേ കാതറിന്‍ ബിഗെലോ മാത്രമാണു മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്.

ഓസ്‌കര്‍ നോമിനേഷനിലെ വിസ്മയങ്ങള്‍

റെയ്ച്ചല്‍ മോറിസന്‍

സ്ഥിരമായി അവാര്‍ഡിനു പരിഗണിക്കപ്പെടാറുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരുമൊക്കെയാണു ജനുവരി 23 ന് പ്രഖ്യാപിച്ച ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ ഇപ്രാവിശ്യവും ഇടം പിടിച്ചിരിക്കുന്നത്. എന്നാല്‍ ആശ്ചര്യപ്പെടുത്തി കൊണ്ട്‌ ചില ആര്‍ട്ടിസ്റ്റുകള്‍ക്കും ഇക്കുറി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരാളാണു ഛായാഗ്രഹണ വിഭാഗത്തില്‍ (cinematography) നിന്നും നാമനിര്‍ദേശം ലഭിച്ച റെയ്ച്ചല്‍ മോറിസന്‍. മഡ്ബൗണ്ട് (mudbound) എന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ചതിനാണ് റെയ്ച്ചലെന്ന 39-കാരിക്കു നോമിനേഷന്‍ ലഭിച്ചത്. ഓസ്‌കര്‍ പുരസ്‌കാരത്തിനായി ഛായാഗ്രഹണ വിഭാഗത്തിലേക്ക് ആദ്യമായിട്ടാണ് ഒരു വനിതയെ നാമനിര്‍ദേശം ചെയ്യുന്നത്.

ജോര്‍ഡന്‍ പീലി

Get Out എന്ന ഹൊറര്‍ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും എഴുത്തുകാരനുമായ ജോര്‍ഡന്‍ പീലി, ഓസ്‌കര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട അഞ്ചാമത്തെ കറുത്ത വംശജനായ സംവിധായകന്‍ കൂടിയാണ്. മികച്ച സംവിധായകന്‍, മികച്ച ചിത്രം, മികച്ച സ്‌ക്രീന്‍ പ്ലേ എന്നിവ ഉള്‍പ്പെടെ ഈ ചിത്രത്തിനു മൂന്ന് നോമിനേഷനുകളാണ് ലഭിച്ചത്. ഈ വര്‍ഷം ഡയറക്ടര്‍മാരുടെ വിഭാഗം മത്സരാധിഷ്ഠിതമായിരുന്നു. ഓസ്‌കര്‍ ഫിലിം എന്ന പരമ്പരാഗത ധാരണയ്ക്ക് ഒട്ടും യോജിക്കുന്നതല്ല ഗെറ്റ് ഔട്ട് എന്ന സിനിമ. എന്നാല്‍ ഈ ചിത്രത്തിന്റെ പ്രമേയവും അതു കൈകാര്യം ചെയ്ത രീതിയും വളരെ പുതുമ നിറഞ്ഞതായിരുന്നു. ഇത്തരത്തില്‍ പുതുമയേറിയ രീതിയില്‍ കഥ പറയാന്‍ ധൈര്യം കാണിച്ച പീലിയെ പരിഗണിക്കാന്‍ അക്കാദമി ആഗ്രഹിക്കുകയും ചെയ്യുന്നു­ണ്ടെന്നതിനു തെളിവായി നോമിനേഷന്‍.

പോള്‍ തോമസ് ആന്‍ഡേഴ്‌സന്‍

മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച അഭിനേതാവ്, മികച്ച സഹനടി, മികച്ച വസ്ത്രാലങ്കാരം, മികച്ച സംഗീതം ഉള്‍പ്പെടെ ആറ് നോമിനേഷനുകള്‍ ലഭിച്ച ചിത്രമാണ് phantom thread. ഇതിന്റെ സംവിധായകനാണു പോള്‍ തോമസ് ആന്‍ഡേഴ്‌സന്‍. മാര്‍ച്ച് നാലിനു പ്രഖ്യാപിക്കുന്ന ഓസ്‌കര്‍ പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള, അല്ലെങ്കില്‍ മികച്ച സംവിധായകനുള്ള സമ്മാനങ്ങളിലൊന്ന് ഈ ചിത്രത്തില്‍നിന്നായിരിക്കും ലഭിക്കുകയെന്ന പ്രതീക്ഷയുണ്ട്.

ഡെന്‍സല്‍ വാഷിംഗ്ടണ്‍

Roman  J. Israel, Esq എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനു ഡെന്‍സല്‍ വാഷിംഗ്ടണിനെ ബെസ്റ്റ് ആക്ടര്‍ വിഭാഗത്തിലേക്കു നോമിനേറ്റ് ചെയ്യുകയുണ്ടായി. 22 മില്യന്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച ചിത്രമായിരുന്നെങ്കിലും 11 മില്യന്‍ ഡോളര്‍ മാത്രമാണ് ബോക്‌സോഫീസില്‍നിന്നും കളക്റ്റ് ചെയ്തത്. വാണിജ്യപരമായി പരാജയമേറ്റു വാങ്ങിയെങ്കിലും ചിത്രത്തിലെ ഡെന്‍സല്‍ വാഷിംഗ്ടണിന്റെ അഭിനയം വേറിട്ടു നിന്നു. നിരവധി പേരുടെ പ്രശംസയേറ്റു വാങ്ങുകയുമുണ്ടായി.

ലോഗന്‍

ചിന്താശക്തിയുള്ള കഥ പറഞ്ഞ ലോഗന്‍ എന്ന സിനിമ അക്കാദമിയുടെ ശ്രദ്ധ നേടിയെടുത്തെന്നു വേണം പറയാന്‍. ആദ്യമായിട്ടാണ് ഒരു സൂപ്പര്‍ഹീറോ ചിത്രം മികച്ച സ്‌ക്രീന്‍ പ്ലേ വിഭാഗത്തിലേക്കു നോമിനേഷന്‍ നേടുന്നത്. ഹ്യൂഗ് ജാക്ക്മാനെ വോള്‍വൊറിന്‍(wolverine) ആയി ചിത്രീകരിച്ച ലോഗന്‍, x-men ഫിലിം സീരിയസിലെ പത്താമത്തെ ചിത്രമായിരുന്നു. x-men ശ്രേണിയിലെ പതിവ് രീതി വിട്ടുകൊണ്ടുള്ളതായിരുന്നു ലോഗന്‍.

ലെസ്‌ലി മാന്‍വില്‍

phantom thread എന്ന ചിത്രത്തിലൂടെയാണു ലെസ്‌ലി മാന്‍വില്‍ മികച്ച സഹനടി വിഭാഗത്തിലേക്കുള്ള നോമിനേഷന്‍ നേടിയത്. അമേരിക്കന്‍ സിനിമാ പ്രേക്ഷകര്‍ക്ക് പരിചിത മുഖമല്ല ലെസ്‌ലി മാന്‍വില്ലിന്റേത്. എന്നാല്‍ ഇവര്‍ നാടകം, ടിവി തുടങ്ങിയ മേഖലയിലെ സ്ഥിര സാന്നിധ്യമാണ്. ആദ്യമായിട്ടാണ് ലെസ്‌ലി മാന്‍വില്‍ ഓസ്‌കര്‍ നോമിനേഷന്‍ ലഭിക്കുന്നത്.

 

Comments

comments

Categories: Movies, Slider, World