സൗത്ത് ഇന്ത്യന്‍ ബാങ്കിന് എഫ്‌ഐഇഒ പുരസ്‌കാരം

സൗത്ത് ഇന്ത്യന്‍ ബാങ്കിന് എഫ്‌ഐഇഒ പുരസ്‌കാരം

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന് 2015-16ലെ എഫ്‌ഐഇഒ റീജിയണല്‍ എക്‌സ്‌പോര്‍ട്ട്് പുരസ്‌കാരം ലഭിച്ചു. ‘ദക്ഷിണ മേഖലയിലെ മികച്ച സാമ്പത്തിക സേവന ദാതാക്കളും വിദേശ വിനിമയ സമ്പാദകരും’ എന്ന വിഭാഗത്തിലാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്‌ഐഇഒ) ഏര്‍പ്പെടുത്തിയ പുരസ്‌കാരം എസ്‌ഐബി സ്വന്തമാക്കിയത്.

ചെന്നൈയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് (ട്രഷറി) രഘുനാഥന്‍ കെ എന്‍, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത്, എഫ്‌ഐഇഒ മേഖലാ ചെയര്‍മാന്‍ ഡോ. എ ശക്തിവേല്‍, എഫ്‌ഐഇഒ ഡയറക്റ്റര്‍ ജനറലും സിഇഒയുമായ ഡോ. അജയ് സഹായ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യയിലെ എക്‌സ്‌പോര്‍ട് പ്രൊമോഷന്‍ കൗണ്‍സിലുകളുടെയും കമോഡിറ്റി ബോര്‍ഡുകളുടെയും
എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റികളുടെയും ഉന്നതാധികാര സമിതിയാണ് 1965ല്‍സ്ഥാപിതമായ എഫ്‌ഐഇഒ.

 

Comments

comments