ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലിയുഗോങ്

ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലിയുഗോങ്

കൊച്ചി: ഖനന യന്ത്രങ്ങള്‍, മണ്ണുമാന്തി യന്ത്രങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കളായ ലിയുഗോങ്, ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കും. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി, ഇന്ത്യന്‍ വിപണിയില്‍ കമ്പനി കൂടുതല്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും.

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി, പ്രാദേശികമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പീതാംപൂരിലെ ഫാക്ടറിയുടെ ഉല്‍പാദനശേഷി
വര്‍ധിപ്പിക്കുന്നതിനും 5 ദശലക്ഷം ഡോളര്‍ കൂടുതലായി നിക്ഷേപിക്കും.

2016-ല്‍ റിസര്‍ച്ച് ഗവേഷണങ്ങള്‍ക്കായി 42 ദശലക്ഷം ഡോളര്‍ കമ്പനി നിക്ഷേപിച്ചിട്ടുണ്ട്. സ്‌കില്‍ ഇന്ത്യ മിഷന്റെ ഭാഗമായി അടുത്ത 2-3 കൊല്ലങ്ങള്‍ക്കുള്ളില്‍ മനുഷ്യ വിഭവശേഷി 40 ശതമാനം കണ്ട് വര്‍ധിപ്പിക്കും.
ലോകോത്തര ഗുണമേന്മയേറിയ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ആക്‌സില്‍, സിലിണ്ടറുകള്‍, കണ്‍ട്രോള്‍ വാല്‍മുകള്‍ എന്നിവയാണ് ലിയുഗോങ് എക്‌സ്‌കവേറ്ററുകളുടേയും ഖനന യന്ത്രങ്ങളുടേയും സവിശേഷതകള്‍. ക്യുമ്മിന്‍സ്, ഇസഡ്എഫ്, കവാസാക്കി എന്നീ കമ്പനികളാണ് ഇവയുടെ നിര്‍മാതാക്കള്‍.

2002-ല്‍ ഗോവയിലെ ഇരുമ്പയിര് ഖനന മേഖലയില്‍ 14 യൂണിറ്റ് വീല്‍ലോഡറുകള്‍ നല്‍കികൊണ്ടാണ് ലിയുഗോങിന്റെ ഇന്ത്യയിലെ തുടക്കം. 30,000-ത്തിലേറെ മണിക്കൂറുകള്‍ പ്രവര്‍ത്തിച്ച അവ ഇന്നും പ്രവര്‍ത്തിക്കുന്നു. 2007-ല്‍ പുതിയ 92 ഐഡി 1 എക്‌സ്‌കവേറ്ററും 611 കോംപാക്റ്ററും അവതരിപ്പിച്ചു.

റോഡ് നിര്‍മാണം, ഖനനം, ഹൈഡ്രോപവര്‍, ജലവിതരണം എന്നീ മേഖലകളില്‍ ഇപ്പോള്‍ 4,000-ലേറെ ലിയുഗോങ് മെഷിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 20 ഡീലര്‍ഷിപ്പും 50 വിപണനാന്തര സേവന യൂണിറ്റുകളും.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് രൂപകല്‍പന ചെയ്തു നിര്‍മിച്ച ലിയുഗോങ് വീല്‍ലോഡറുകള്‍ ഏതു പാരിസ്ഥിതിക വെല്ലുവിളികളേയും നേരിടാന്‍ സുസജ്ജമാണെന്ന് ലിയുഗോങ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വുസോങ്ങ് പറഞ്ഞു. ലിയുഗോങിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ 15-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

Comments

comments

Categories: Business & Economy