ഡാറ്റ്‌സണ്‍ റെഡി-ഗോ എഎംടി പുറത്തിറക്കി

ഡാറ്റ്‌സണ്‍ റെഡി-ഗോ എഎംടി പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 3.80 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഡാറ്റ്‌സണ്‍ റെഡി-ഗോ എഎംടി അവതരിപ്പിച്ചു. 3.80 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. റെഡി-ഗോ എഎംടിയുടെ ഡെലിവറിയും ആരംഭിച്ചു. സ്റ്റാന്‍ഡേഡ് വേര്‍ഷനേക്കാള്‍ 22,000 രൂപ കൂടുതലാണ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) വേരിയന്റിന്.

സെഗ്‌മെന്റില്‍ ഏറ്റവുമധികം ഫീച്ചറുകളുള്ള എഎംടി മോഡലാണ് തങ്ങളുടെ പുതിയ ഹാച്ച്ബാക്ക് എന്ന് ഡാറ്റ്‌സണ്‍ അവകാശപ്പെട്ടു. മാരുതി സുസുകി ആള്‍ട്ടോ കെ10 എജിഎസ്, റെനോ ക്വിഡ് എഎംടി എന്നിവരാണ് എതിരാളികള്‍. രണ്ട് ഡ്രൈവിംഗ് മോഡുകളിലാണ് റെഡി-ഗോ എഎംടി വരുന്നത്.

ഈ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് (185 മില്ലി മീറ്റര്‍), കാബിന്‍ സ്‌പേസ്, ബൂട്ട് സ്‌പേസ്, ഹെഡ് റൂം എന്നിവ ഡാറ്റ്‌സണ്‍ റെഡി-ഗോ സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോ സമ്മാനിക്കുന്നതായി നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ജെറോം സൈഗോട്ട് പറഞ്ഞു.

റെഡി-ഗോ എഎംടിയിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 68 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഡുവല്‍ ഡ്രൈവിംഗ് മോഡ്, റഷ് അവര്‍ മോഡ് എന്നിവയാണ് ഡ്രൈവിംഗ് മോഡുകള്‍. റൂബി റെഡ്, ലൈം ഗ്രീന്‍, വൈറ്റ്, ഗ്രേ, സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ ലഭിക്കും.

Comments

comments

Categories: Auto