2018 ബജാജ് അവഞ്ചര്‍ ബൈക്കുകള്‍ കേരളത്തില്‍

2018 ബജാജ് അവഞ്ചര്‍ ബൈക്കുകള്‍ കേരളത്തില്‍

94,234 രൂപയാണ് അവഞ്ചര്‍ ക്രൂസ് 220, സ്ട്രീറ്റ് 220 ബൈക്കുകളുടെ എക്‌സ് ഷോറൂം വില

കൊച്ചി: 2018 ബജാജ് അവഞ്ചര്‍ ക്രൂസ് 220, സ്ട്രീറ്റ് 220 ബൈക്കുകള്‍ കൊച്ചിയില്‍ പുറത്തിറക്കി. ക്രൂസ് ബൈക്കുകളുടെ നിരയില്‍ അവഞ്ചറിന്റെ എല്ലാ സവിശേഷതകളും നിലനിര്‍ത്തുകയും അതേസമയം ക്രൂസ് ബൈക്ക് സെഗ്‌മെന്റില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് രണ്ട് ബൈക്കുകളും പുറത്തിറക്കിയിരിക്കുന്നത്. പുതിയ ക്ലാസിക് രൂപകല്‍പ്പനയോടെയുള്ള ഹെഡ്‌ലാമ്പ്, പുതിയ സ്‌റ്റൈല്‍, പുതിയ കണ്‍സോളില്‍ പൂര്‍ണ ഡിജിറ്റല്‍ ഡിസ്‌പ്ലേ എന്നിവയെല്ലാം അവഞ്ചര്‍ 220 ക്രൂസിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

പുതിയ സ്‌പോര്‍ടി രൂപകല്‍പ്പനയിലാണ് അവഞ്ചര്‍ സ്ട്രീറ്റ് 220 വരുന്നത്. പരിഷ്‌കരിച്ച റിയര്‍, ഹാലോ അനുഭൂതി നല്‍കുന്ന ടെയ്ല്‍ലൈറ്റുകള്‍ എന്നിവ ഇരു ബൈക്കുകളിലും കാണാം. ടൈറ്റ് വീലുകളും ക്രൂസര്‍ സ്‌റ്റൈലും നിലനിര്‍ത്തുന്നതോടൊപ്പം പുതിയ റിയര്‍ സസ്‌പെന്‍ഷനും നല്‍കിയിട്ടുണ്ട്. പുതിയ നിറങ്ങള്‍, ഗ്രാഫിക്‌സുകള്‍, വലിയ അവഞ്ചര്‍ ബാഡ്ജ് എന്നിവയെല്ലാം ലഭിച്ച അന്താരാഷ്ട്ര പരിവേഷവുമായാണ് 2018 അവഞ്ചര്‍ 220 ബൈക്കുകള്‍ വിപണിയിലെത്തുന്നത്. അവഞ്ചര്‍ ക്രൂസ് 220 അബേണ്‍ ബ്ലാക്ക്, മൂണ്‍ വൈറ്റ് എന്നീ നിറങ്ങളിലും അവഞ്ചര്‍ സ്ട്രീറ്റ് 220 മാറ്റ് ബ്ലാക്ക്, മാറ്റ് വൈറ്റ് എന്നീ നിറങ്ങളിലും ലഭിക്കും.

അവഞ്ചര്‍ ക്രൂസ് 220 അബേണ്‍ ബ്ലാക്ക്, മൂണ്‍ വൈറ്റ് നിറങ്ങളിലും അവഞ്ചര്‍ സ്ട്രീറ്റ് 220 മാറ്റ് ബ്ലാക്ക്, മാറ്റ് വൈറ്റ് നിറങ്ങളിലും ലഭിക്കും

ബജാജിന്റെ 220 സിസി ഡിടിഎസ്‌ഐ എന്‍ജിനുകള്‍ ഇരുബൈക്കുകള്‍ക്കും 19 പി.എസ് കരുത്തും 17.5 എന്‍എം ടോര്‍ക്കും നല്‍കും. ഇന്ത്യയിലെ ക്രൂസ് ബൈക്ക് സെഗ്‌മെന്റില്‍ നേതാവായി വാഴുകയെന്ന ലക്ഷ്യത്തോടെയാണ് അവഞ്ചര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ബജാജ് ഓട്ടോ, മോട്ടോര്‍സൈക്കിള്‍സ് ബിസിനസ് വിഭാഗം പ്രസിഡന്റ് എറിക് വാസ് പറഞ്ഞു. ക്രൂസര്‍ ബൈക്കുകളുടെ നിലവാരം കാത്തു സൂക്ഷിക്കുന്നവയാണ് അവഞ്ചര്‍ ബൈക്കുകളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 94,234 രൂപയാണ് അവഞ്ചര്‍ ക്രൂസ് 220, സ്ട്രീറ്റ് 220 ബൈക്കുകളുടെ കേരളത്തിലെ എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto