അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച സിദ്ധാര്‍ഥ് ധര്‍ ഐസിസിന്റെ പുതിയ ജിഹാദി ജോണ്‍; ലണ്ടനില്‍ ഭീകര സംഘടനക്ക് അടിത്തറയുണ്ടാക്കാന്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തി

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച സിദ്ധാര്‍ഥ് ധര്‍ ഐസിസിന്റെ പുതിയ ജിഹാദി ജോണ്‍; ലണ്ടനില്‍ ഭീകര സംഘടനക്ക് അടിത്തറയുണ്ടാക്കാന്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തി

ന്യൂയോര്‍ക്ക് : ലണ്ടനിലേക്ക് കുടിയേറിയ ഹിന്ദു മാതാപിതാക്കള്‍ക്ക് ജനിച്ച സിദ്ധാര്‍ഥ് ധര്‍, അബു റുമൈസ എന്ന പേരില്‍ ഐസിസ് ഭീകര സംഘടനുടെ തലപ്പത്തെത്തിയത് വളരെ വേഗമായിരുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ച് ഭീകര സംഘടനയുടെ വളര്‍ച്ചക്കും പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനും സിദ്ധാര്‍ഥ് ധര്‍ കാണിച്ച മിടുക്കാണ് സംഘടനയുടെ പ്രമുഖ നേതാക്കളിലൊരാളാക്കി ഇയാളെ മാറ്റിയത്. ചുരുങ്ങിയ കാലം കൊണ്ട് അബു റുമയ്‌സ ഐസിസിന്റെ കൊലയാളിക്കൂട്ടത്തിന്റെ തലവനായി മാറിയെന്ന് അമേരിക്ക വ്യക്തമാക്കുന്നു. തടവിലാക്കപ്പെട്ടവരെ കഴുത്തറുത്തും വെടിവെച്ചും കൂട്ടക്കൊല ചെയ്യാനെത്തുന്ന കറുത്ത മുഖംമൂടിയിട്ട സംഘത്തെ നയിക്കുന്നത് ഇയാളാണ്. നോരത്തെ മൊഹമ്മദ് എംവാസിയെന്ന ജിഹാദി ജോണ്‍ നടത്തിയിരുന്ന പരിപാടികളാണ് അയാളുടെ മരണശേഷം ധര്‍ ഏറ്റെടുത്തത്. തട്ടിക്കൊണ്ടു വരുന്ന യസീദി പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി ഭീകരര്‍ക്ക് കാഴ്ച വെക്കുന്നതും പിന്നീട് ചന്തയില്‍ വിറ്റഴിക്കുന്നതിനും ഇയാളുടെ നേതൃത്വമുണ്ട്. ഐസിസിന്റെ ലൈംഗിക അടിമയാക്കപ്പെട്ട ശേഷം മോചിപ്പിക്കപ്പെട്ട ഒരു യസീദി പെണ്‍കുട്ടി അബു റുമൈസയുടെ ഫോട്ടോ തിരിച്ചറിഞ്ഞിട്ടുണ്ട്. 2016ല്‍ തന്നെ ഇറാഖിലെ മൊസൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയത് അബു റുമൈസ ആണെന്ന് യുവതി പറയുന്നു. ലണ്ടനില്‍ വെച്ച് കൗമാരപ്രായത്തില്‍ ഇസ്‌ളാം മതം സ്വീകരിച്ച സിദ്ധാര്‍ഥ ധര്‍ സൈഫൂല്‍ ഇസഌമെന്ന പേരാണ് സ്വീകരിച്ച്ത. അബു റുമൈസ എന്നത് വിളിപ്പേരാണ്. തീവ്ര ഇസഌാമിക ചിന്തയില്‍ ആകൃഷ്ടനായി ആദ്യം ബ്രിട്ടീഷ് ഭീകര സംഘടനയായ അല്‍ഡ മുഹാജിറോണില്‍ ചേര്‍ന്നു. തീപ്പൊരി പ്രാസംഗികനായും ഇസഌമിക പ്രതിഷേധങ്ങളുടെ നായകനായും തിളങ്ങിയ ധര്‍ അറസറ്റിലാകുമെന്നുറപ്പായതോടെ 2014ല്‍ ഭാര്യയയെയും മകളെയും കൂട്ടി ലണ്ടന്‍ വിട്ട് സിറിയയിലെത്തുകയായിരുന്നു. അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ചതോടെ യുഎസ് സഖ്യസേനയുടെ ഹിറ്റ് ലിസ്റ്റില്‍ ആദ്യ 10ല്‍ ഇപ്പോള്‍ ഈ ഇന്ത്യന്‍ വംശജനുണ്ട്.

Comments

comments

Categories: FK News, Politics, World

Related Articles