പദ്മാവതിനെതിരെ പ്രതിഷേധം കനത്തു; ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും സംഘര്‍ഷം

പദ്മാവതിനെതിരെ പ്രതിഷേധം കനത്തു; ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും സംഘര്‍ഷം

ന്യൂഡെല്‍ഹി : സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം വദ്മാവത് നാളെ റിലീസ് ചെയ്യാനിരിക്കെ രാജസ്ഥഖാനും ഗുജറാത്തുമടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി. വിവിധയിടങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡുകള്‍ തടയുകയും വാഹനങ്ങള്‍ കത്തിക്കുകയും തീയേറ്ററുകള്‍ ആക്രമിക്കുകയും ചെയ്തു. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയും ഗുരുഗ്രാമിലെ വസീര്‍പൂര്‍-പട്ടൗഡി റോഡും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.  തീയേറ്ററുകള്‍ കത്തിക്കുമെന്ന രാജ്പുത് കര്‍ണി സേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച വരെ ഗുരുഗ്രാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 40ല്‍ ഏറെ തീയേറ്ററുകളാണ് ഇവിടെ ഉള്ളത്. മധുരയിലെ ഭൂതേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദില്‍ തെരുവില്‍ അക്രമം കാട്ടിയ സംഘത്തിലെ 48 ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്തില്‍ 57 ആളുകളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭോപ്പാലില്‍ പ്രകടനം നടത്തിയവന്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ കോലം കത്തിച്ചു. സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്ന് കര്‍ണി സേന വ്യക്തമാക്കി.

Comments

comments

Categories: FK News, Movies, Politics