കാലിത്തീറ്റ കുംഭകോണം : ഒരു കേസില്‍ കൂടി ലാലു യാദവ് കുറ്റക്കാരന്‍; മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കുറ്റക്കാരനെന്ന് കോടതി

കാലിത്തീറ്റ കുംഭകോണം : ഒരു കേസില്‍ കൂടി ലാലു യാദവ് കുറ്റക്കാരന്‍; മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കുറ്റക്കാരനെന്ന് കോടതി

റാഞ്ചി : കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കൂടി മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി കണ്ടത്തി. ചായ്ബാസ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ വയമാറ്റിയ കേസിലാണ് ലാലു കുറ്റക്കാരനായത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെയും കോടതി കുറ്റക്കാരനായി കണ്ടെത്തി. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലാണ് ഇതോടെ ലാലു യാദവ് കുറ്റക്കാരനായിരിക്കുന്നത്. ആദ്യ കേസുകളില്‍ 3.5 വര്‍ഷം തടവിന് വിധിക്കപ്പെട്ട നേതാവ് ഇപ്പോള്‍ റാഞ്ചിയിസെ ബിര്‍സമുണ്ട ജയിലിലാണ്. ആര്‍എസ്എസും ബിജെപിയും നിതീഷ് കുമാറും ചേര്‍ന്ന് ലാലുവിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും മേല്‍ക്കോടതിയില്‍ ശിക്ഷ ചോദ്യം ചെയ്യുമെന്നും മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രതികരിച്ചു.

Comments

comments

Categories: FK News, Politics, Top Stories