കാരാട്ട് ലോബിയാണ് ഇപ്പോഴും പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്; പാര്‍ട്ടിയുടെ ഭാവി അപകടത്തിലെന്ന് സോംനാഥ് ചാറ്റര്‍ജി

കാരാട്ട് ലോബിയാണ് ഇപ്പോഴും പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്; പാര്‍ട്ടിയുടെ ഭാവി അപകടത്തിലെന്ന് സോംനാഥ് ചാറ്റര്‍ജി

ന്യൂഡെല്‍ഹി : ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട് കേരള ഘടകത്തിന്റെ പിന്തുണയോടെ കേന്ദ്ര കമ്മറ്റിയില്‍ പരാജയപ്പെടുത്തിയ പ്രകാശ് കാരാട്ട് പക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ലോക്‌സഭാ സ്പീക്കറും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന സോംനാഥ് ചാറ്റര്‍ജി. പ്രകാശ് കാരാട്ട് ലോബിയാണ് ഇപ്പോഴും പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്ന് യെച്ചൂരിയുടെ നിര്‍ദേശങ്ങളെ കേന്ദ്ര കമ്മറ്റി തള്ളിയതോടെ വ്യക്തമായി. ഇത് പാര്‍ട്ടിയുടെ ഭാവിക്ക് ഒട്ടും ഗുണം ചെയ്യില്ല. ഇടത് പാര്‍ട്ടികള്‍ അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിത്. ബംഗാളില്‍ പോലും ഇടത് പാര്‍ട്ടികള്‍ അവഗണിക്കപ്പെടുകയാണെന്നും സോംനാഥ് ചാറ്റര്‍ജി ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News, Politics