ആഗോള ഊര്‍ജ സമ്മേളനം ഉപയോഗപ്പെടുത്താന്‍ ഇന്ത്യ

ആഗോള ഊര്‍ജ സമ്മേളനം  ഉപയോഗപ്പെടുത്താന്‍ ഇന്ത്യ

ഏപ്രില്‍ 10 മുതല്‍ 12 വരെ ന്യൂഡെല്‍ഹിയാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറത്തിന് ആതിഥ്യമരുളുന്നത്

ന്യൂഡെല്‍ഹി: 16ാം ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറ(ഐഇഎഫ്)ത്തെ രാജ്യത്തിന്റെ ഓയില്‍ വ്യവസായ രംഗത്തെ നയപരിഷ്‌കാരങ്ങളും നിക്ഷേപ സാധ്യതകളും വരച്ചുകാട്ടുന്നതിനുള്ള അവസരമാക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു. കേന്ദ്ര എണ്ണ, പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചതാണ് ഇക്കാര്യം.

ഏപ്രില്‍ 10 മുതല്‍ 12 വരെ ന്യൂഡെല്‍ഹിയാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറത്തിന് ആതിഥ്യമരുളുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉല്‍ഘാടനം ചെയ്യും. ചൈനയും ദക്ഷിണ കൊറിയയുമാണ് ഇന്ത്യയുടെ സഹ ആതിഥേയര്‍.

ക്രൂഡ് ഓയിലിന് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് മാത്രം കൂടുതല്‍ വില വാങ്ങുന്ന രീതി അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സമ്മേളനം ചര്‍ച്ച ചെയ്യും. കുറച്ചു കൂടി താങ്ങാവുന്ന തരത്തിലും ഉത്തരവാദിത്തത്തോടെയുമാകണം വില നിശ്ചയിക്കപ്പെടേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്.

ആഗോള ഊര്‍ജ മന്ത്രിമാരുടെ സമ്മേളനമാണ് ഐഇഎഫ്. 76 അംഗ രാജ്യങ്ങളാണ് ഇതിലുള്ളത്. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. തൊണ്ണൂറ് ശതമാനം ഓയില്‍ ഉല്‍പ്പാദകരും ഉപഭോക്താക്കളും പ്രതിനിധികളാകും. ഇന്ത്യയെ ഒരു മികച്ച നിക്ഷേപ കേന്ദ്രമായി അവതരിപ്പിക്കാനുള്ള അവസരമായിരിക്കും ഫോറമെന്നും പ്രധാന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy