കോടിയേരിയുടെ മകന് പിന്നാലെ ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനെതിരെയും പരാതി; 11 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം

കോടിയേരിയുടെ മകന് പിന്നാലെ ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനെതിരെയും പരാതി; 11 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം

തിരുവന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതി നല്‍കിയ സ്ഥാപനം ചവറയിലെ ഇടത് മുന്നണി എംഎല്‍എ എന്‍ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത് വിജയനെതിരെയും പൊലീസില്‍ പരാതി കൊടുത്തു. ദുബായിലും കേരളത്തിലും വെച്ച് വാങ്ങിയ 11 കോടി രൂപ തിരികെ നല്‍കാതെ പറ്റിച്ചെന്നാണ് കേസ്. ബിനോയ് കോടിയേരി 13 കോടി രൂപ പറ്റിച്ചെന്ന് കേസ് നല്‍കിയ ജാസ് എന്ന ടൂറിസം സ്ഥാപനം തന്നെയാണ് ശ്രീജിത് വിജയനെതിരെയും പൊലീസിനെ സമീപിച്ചത്. ബിനോയിയും ശ്രീജിത്തും പങ്കാളികളാണെന്ന് പറയപ്പെടുന്നു. പരാതിയില്‍ ചവറ പൊലീസ് എംഎല്‍എയുടെ മകനെതിരെ കേസെടുത്തു. ദുബായില്‍ ബീറ്റ്‌സ് ഫെസിലീറ്റീസ് മാനേജ്‌മെന്റ് എന്ന സ്ഥാപനം നടത്തിയിരുന്ന ശ്രീജിത്ത് നഷ്ടം ചൂണ്ടിക്കാട്ടിയാണ് 11 കോടി രൂപ പലപ്പോഴായി ജാസില്‍ നിന്ന് കൈപ്പറ്റിയത്. പിന്നീട് വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചു. ദുബായിലും ശ്രീജിത്തിനെതിരെ ജാസ് കേസ് കൊടുത്തിട്ടുണ്ട്.

Comments

comments

Categories: FK News, Politics

Related Articles