സിപിഎമ്മിനെ വെട്ടിലാക്കി കോടിയേരിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പു കേസ്; ബിനോയ് കോടിയേരി ഗള്‍ഫില്‍ നിന്നും മുങ്ങിയത് ടൂറിസം കമ്പനിയുടെ 13 കോടി രൂപ വെട്ടിച്ച ശേഷം; ബിനോയിലെ പിടികൂടാന്‍ ദുബായ് ഭരണകൂടം ഇന്റര്‍പോളിന്റെ സഹായം തേടും

സിപിഎമ്മിനെ വെട്ടിലാക്കി കോടിയേരിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പു കേസ്; ബിനോയ് കോടിയേരി ഗള്‍ഫില്‍ നിന്നും മുങ്ങിയത് ടൂറിസം കമ്പനിയുടെ 13 കോടി രൂപ വെട്ടിച്ച ശേഷം; ബിനോയിലെ പിടികൂടാന്‍ ദുബായ് ഭരണകൂടം ഇന്റര്‍പോളിന്റെ സഹായം തേടും

തിരുവന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായ് ആസ്ഥാനമായ കമ്പയിയില്‍ നിന്ന് 13 കോടി രൂപ തട്ടിയെടുത്ത് പറ്റിച്ചതായി പരാതി. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ്് കമ്പനിയാണ് രവി പിള്ള ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായ ബിനോയ്‌ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയത്. ബിനോയ് നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ദുബായില്‍ നിന്ന് മുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ കോടതി തുടര്‍ നടപടികളിലേക്ക് കടക്കും. ഇന്റര്‍പോളിന്റെ സഹായത്തോടെ ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ദുബായ് ഭരണകൂടം ആരംഭിച്ചു. ആഡംബര കാറായ ഔഡി വാങ്ങുന്നതിന് 3,13,200 ദിര്‍ഹവും ( 36 കോടി രൂപ) വ്യവസായാവശ്യത്തിന് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) ബിനോയിക്ക് നല്‍കിയെന്ന് കമ്പനി പറയുന്നു. എന്നാല്‍ വാഹനത്തിന് നല്‍കിയ തുകയുടെ തിരിച്ചടവ് വൈകാതെ മുടങ്ങി. 2016 ജൂണ്‍ 1ന് മുന്‍പ് പണം തിരികെ നല്‍കാമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടു. ബാങ്ക് പലിശയടക്കം ഈ തുക 13 കോടിയായി വര്‍ധിച്ചെന്ന് ജാസ് കമ്പനി മേധാവി ഹസ്സന്‍ ഇസ്മായേല്‍ അബ്ദുള്ള അല്‍ മര്‍സൂഖി പരാതിയില്‍ പറയുന്നു. ദൂതന്‍മാര്‍ വഴി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയപ്പോള്‍ പണം തിരികെ നല്‍കാമെന്ന് നേതാവ് ഉറപ്പ് നല്‍കി. ദുബായ് കമ്പനിയില്‍ നിന്ന് പണം വാങ്ങി നല്‍കാന്‍ ഇടനില നിന്ന സുഹൃത്തായ രാഹുല്‍ കൃഷ്ണനും പിതാവുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടത്. എന്നാല്‍ മേയ് 16ന് ബിനോയ് നല്‍കിയ ചെക്കും മടങ്ങുകയായിരുന്നു. പിന്നാലെ ബിനോയ് ദുബായ് വിട്ടതോടെ കേസ് ശക്തമായി. സിപിഎം പോളിറ്റ്ബ്യൂറോക്കടക്കം പരാതി നല്‍കി പാര്‍ട്ടി വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യം പരാതിക്കാര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ നേതാവിനെതിരെയല്ല മകനെതിരെയായതിനാല്‍ ഇടപെടാനാവില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ബിനോയിയുടെ പേരില്‍ 5 ക്രിമിനല്‍ കേസുകള്‍ കൂടി ദുബായിലുണ്ടെന്ന് പരാതിില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ബിനോയ് കോടതിയില്‍ ഹാജരാവുകയോ പണം നല്‍കാതിരിക്കുകയോ ചെയ്യാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. ബിനോയിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടുമെന്നാണ് സൂചന.

Comments

comments

Categories: FK News, Politics