ഹാദിയയായ അഖിലയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി; ഷെഫിന്‍ ജഹാന്റെ ക്രിമിനല്‍ പശ്ചാത്തലം എന്‍ഐഎക്ക് അന്വേഷിക്കാം

ഹാദിയയായ അഖിലയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി; ഷെഫിന്‍ ജഹാന്റെ ക്രിമിനല്‍ പശ്ചാത്തലം എന്‍ഐഎക്ക് അന്വേഷിക്കാം

ന്യൂഡെല്‍ഹി : മതം മാറിയ ഹാദിയയായി ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ച വൈക്കം സ്വദേശി അശോകന്റെ മകള്‍ അഖിലയുടെ വിവാഹത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലക്ക് അഖില ഹാദിയയാണ് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മാതാപിതാക്കളുടെ ഒപ്പം ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീയും പുരുഷനും പ്രായപൂര്‍ത്തിയായവരാണെങ്കില്‍ വിവാഹം റദ്ദാക്കാന്‍ കോടതിക്ക് അനുമതിയുണ്ടോയെന്നും സുപ്രീം കോടതി ചോദിച്ചു. ക്രിമിനല്‍ നടപടികളില്‍ നിന്ന് വിവാഹത്തെ മാറ്റി നിര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം ഹാദിയയുടെ റദ്ദാക്കിയ വിവാഹത്തിലെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെയുള്ള അന്വേഷണവുമായി എന്‍ഐഎക്ക് മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്റെ ഭീകരവാദ ബന്ധവും ക്രിമിനല്‍ പശ്ചാത്തലവുമാണ് സുപ്രീം കോടതി നിര്‍ദേശ പ്രകാരം എന്‍ഐഎ അന്വേഷിക്കുന്നത്. അടുത്തമാസം 22നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക.

Comments

comments

Categories: FK News, Politics