റോയല്‍ എന്‍ഫീല്‍ഡ് ഗാരേജ് കഫേ പ്രവര്‍ത്തനമാരംഭിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഗാരേജ് കഫേ പ്രവര്‍ത്തനമാരംഭിച്ചു

റൈഡര്‍മാര്‍, നോണ്‍-റൈഡര്‍മാര്‍, വിനോദ സഞ്ചാരികള്‍ തുടങ്ങിയവര്‍ക്കെല്ലാം കടന്നുചെല്ലാം

ബാഗ, ഗോവ : റോയല്‍ എന്‍ഫീല്‍ഡ് ഗാരേജ് കഫേ ബാഗ അര്‍പോറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മോട്ടോര്‍സൈക്കിള്‍ മ്യൂസിയം, എക്‌സിബിഷന്‍ ഏരിയ, എക്‌സ്‌ക്ലുസീവ് ഗിയര്‍ സ്‌റ്റോര്‍, മോട്ടോര്‍സൈക്കിള്‍ കസ്റ്റമൈസേഷന്‍ ഏരിയ, സര്‍വീസ് ബേ എന്നിവ ഉള്‍പ്പെടുന്നതാണ് റോയല്‍ എന്‍ഫീല്‍ഡ് ഗാരേജ് കഫേ.

റോയല്‍ എന്‍ഫീല്‍ഡ് എന്ന ബ്രാന്‍ഡിന്റെ ആരാധകരെയും ഉപയോക്താക്കളെയും ഉദ്ദേശിച്ചാണ് 120 പേര്‍ക്ക് ഇരിക്കാവുന്ന കഫേ ഒരുക്കിയിരിക്കുന്നത്. റൈഡര്‍മാര്‍, നോണ്‍-റൈഡര്‍മാര്‍, വിനോദ സഞ്ചാരികള്‍, അവരുടെ കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം റോയല്‍ എന്‍ഫീല്‍ഡ് കഫേയിലേക്ക് കടന്നുചെല്ലാം.

വിവിധതരം ഭക്ഷണം, പാനീയങ്ങള്‍, സംഗീതം, വിനോദ പരിപാടികള്‍ എന്നിവയ്‌ക്കെല്ലാം റോയല്‍ എന്‍ഫീല്‍ഡ് കഫേയില്‍ സ്ഥാനമുണ്ട്. അരയേക്കര്‍ സ്ഥലത്താണ് കഫേ സ്ഥിതി ചെയ്യുന്നത്. കഫേയുടെ ഭാഗമായ കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഗാലറി, മിനി മ്യൂസിയം എന്നിവ ഉള്‍പ്പെടുന്നതാണ് പ്രധാന കെട്ടിടം.

മോട്ടോര്‍സൈക്കിള്‍ മ്യൂസിയം, ഗിയര്‍ സ്‌റ്റോര്‍, മോട്ടോര്‍സൈക്കിള്‍ കസ്റ്റമൈസേഷന്‍ ഏരിയ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് റോയല്‍ എന്‍ഫീല്‍ഡ് ഗാരേജ് കഫേ

1939 മോഡല്‍ ഫ്‌ളൈയിംഗ് ഫഌ, 1963 മോഡല്‍ ഒറിജിനല്‍ കോണ്ടിനെന്റല്‍ ജിടി കഫേ റേസര്‍, 1965 മോഡല്‍ എംകെ-2 750 സിസി ഇന്റര്‍സെപ്റ്റര്‍ തുടങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ മ്യൂസിയത്തില്‍ കാണാം. റോയല്‍ എന്‍ഫീല്‍ഡിന്റെ സമ്പന്നമായ പൈതൃകത്തിന്റെ കഥയാണ് മ്യൂസിയം പറയുന്നത്. ഈ കെട്ടിടത്തിന് പിറകുവശത്തായി സര്‍വീസ് സെന്റര്‍, മോട്ടോര്‍സൈക്കിള്‍ കസ്റ്റമൈസേഷന്‍ സോണ്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ചില പ്രശസ്ത കസ്റ്റമൈസ്ഡ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളും കഫേയില്‍ കാണാം.

Comments

comments

Categories: Auto