പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ കുറക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം; ബജറ്റില്‍ പരിഗണിക്കണമെന്ന് ആവശ്യം

പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ കുറക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം; ബജറ്റില്‍ പരിഗണിക്കണമെന്ന് ആവശ്യം

ന്യൂഡെല്‍ഹി : പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ബജറ്രില്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയോട് പെട്രോളിയം മന്ത്രായം അഭ്യര്‍ഥിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ കുറക്കണമെന്നാണ് ആവശ്യം. 2016 ജനുവരി വരെ 9 തവണയാണ് എക്‌സൈസ് തീരുവ ഉയര്‍ത്തിയിരുന്നത്. നികുതിയിനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.2 ലക്ഷം കോടി രൂപ സര്‍ക്കാരിന് പിരിഞ്ഞു കിട്ടുകയും ചെയ്തു. എക്‌സൈസ് നികുതി കുറക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കും. അതേസമയം പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവന്ന് വില കുറക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ കേരളമടക്കമുളള സംസ്ഥാനങ്ങള്‍ ഇതിന് എതിരാണ്.

Comments

comments

Categories: FK News, Politics