ശിവസേനയുടെ ഭീഷണി ധാരാളം കേട്ടിട്ടുണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; സര്‍ക്കാരിന് ഭീഷണിയില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി

ശിവസേനയുടെ ഭീഷണി ധാരാളം കേട്ടിട്ടുണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; സര്‍ക്കാരിന് ഭീഷണിയില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി

ദാവോസ് : പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസിലെത്തിയിരിക്കെയാണ് സംസ്ഥാനത്ത് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായി ശിവസേന പ്രഖ്യാപിക്കുന്നത്. ഭൂരിപക്ഷത്തിന് 13 സീറ്റുകളുടെ കുരവുണ്ടെങ്കിലും മുഖ്യമന്ത്രി ഫഡ്‌നാവിസ് ആത്മവിശ്വാസത്തോടെയാണ് രാഷ്ട്രീയ സ്ഥിതിഗതികളോട് പ്രതികരിച്ചത്. ശിവസേനയുടെ ഭീഷണി കണ്ട് തഴക്കമായെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടേറെക്കാര്യങ്ങള്‍ അവര്‍ പറയുന്നുണ്ട്. കാത്തിരുന്നു കാണാം. ശിവസേനയും ബിജെപിയും തമ്മിലുള്ള സഖ്യം ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരിന് ഭീഷണിയില്ല-ഫഡ്‌നാവിസ് പറഞ്ഞു. മുംബൈയില്‍ ഇന്ന് ചേര്‍ന്ന ശിവസേന ദേശീയ നിര്‍വാഹക സമിതി ബിജെപിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാനും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കാനും തീരുമാനിക്കുകയായിരുന്നു.

Comments

comments

Categories: FK News, Politics