ബിസിനസ് വായ്പകള്‍ക്ക് ആവശ്യകത കൂടി

ബിസിനസ് വായ്പകള്‍ക്ക് ആവശ്യകത കൂടി

ദുബായിലാണ് ബിസിനസ് ലോണുകള്‍ക്ക് കൂടുതല്‍ ആവശ്യകത

ദുബായ്: നാലാം പാദത്തില്‍ യുഎഇയിലെ ബിസിനസ് വായ്പകള്‍ക്കുള്ള ആവശ്യകതയില്‍ നേരിയ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. ദുബായിലാണ് കൂടുതല്‍ ബിസിനസ് ലോണുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ വന്നത്. അതേസമയം വ്യക്തിഗത വായ്പകള്‍ക്കുള്ള ആവശ്യകതയില്‍ വര്‍ധനയുണ്ടായില്ല. കേന്ദ്ര ബാങ്ക് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ദുബായില്‍ ഈ വര്‍ഷം സാമ്പത്തിക മന്ദത അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതനുസരിച്ച് ബിസിനസ് പ്രവര്‍ത്തനങ്ങളിലും കുതിപ്പുണ്ടാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. നിക്ഷേപം കൂടുകയും സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ കൂടുതല്‍ ചെലവിടല്‍ ഉണ്ടാകുമെന്നും വായ്പാ വളര്‍ച്ച കൂടുമെന്നും വിലയിരുത്തപ്പെടുന്നു.

മാത്രമല്ല വ്യക്തിഗത വായ്പയിലും ബിസിനസ് വായ്പയിലും കാര്യമാത്രപ്രസക്തമായ വര്‍ധനയുണ്ടാകേണ്ടത് സമ്പദ് വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടുന്നതിന് അനിവാര്യമാണെന്ന തോന്നലാണ് പല സാമ്പത്തിക വിദഗ്ധര്‍ക്കുമുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേരും അവരുടെ ക്രെഡിറ്റ് നിലവാരത്തില്‍ കൂടുതല്‍ ഞെരുക്കം അനുഭവപ്പെടുന്നതായാണ് പറഞ്ഞത്. അതേസമയം ദുബായ് എക്‌സ്‌പോ 2020 പോലുള്ള വമ്പന്‍ ഇവന്റുകള്‍ വരുന്നത് ദുബായ് സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ചലനാത്മകമാക്കുമെന്നാണ് പ്രതീക്ഷ. എക്‌സ്‌പോ 2020ക്കുള്ള ഒരുക്കള്‍ എല്ലാം തകൃതിയായാണ് നടക്കുന്നത്.

Comments

comments

Categories: Arabia, Banking

Related Articles