മാംസം, കോള ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനം

മാംസം, കോള ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നു  പഠനം

അമിതമായ അളവില്‍ മാംസം, ധാന്യങ്ങള്‍, കലോറി കൂടുതല്‍ അടങ്ങിയ ബിവറേജുകള്‍ എന്നിവ കഴിക്കുന്നത് കാന്‍സര്‍ രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനം. പുരുഷന്‍മാരിലും സ്ത്രീകളിലും ഒരേ രീതിയില്‍ തന്നെ ഇതിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ കാണിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ശരീരത്തില്‍ അനുഭവപ്പെടുന്ന ഇന്‍ഫഌമേഷന്‍ മൂലം പൊതുവെ ഉണ്ടാകുന്ന കാന്‍സറാണ് കോളോറെക്റ്റല്‍ കാന്‍സര്‍. മാംസം, ശുദ്ധീകരിക്കപ്പെട്ട ധാന്യങ്ങള്‍, കലോറി കൂടുതല്‍ അടങ്ങിയ ബിവറേജ് എന്നിവ കൂടുതലായി ഉള്‍പ്പെട്ടിരിക്കുന്ന ഭക്ഷണം ശരീരത്തില്‍ ഇന്‍ഫഌമേഷന്‍ വര്‍ധിക്കാനും അതുവഴി കോളോറെക്റ്റല്‍ കാന്‍സറിലേക്കും വഴിവെക്കുന്നു. അമിതവണ്ണം ഉള്ളവരില്‍ മാത്രമല്ല മെലിഞ്ഞ ശരീരമുള്ള സ്ത്രീകളിലും ഇതിന്റെ സാധ്യത വളരെ കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നതായി ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ആഹാരം ക്രമീകരിക്കുന്നതും നിയന്ത്രണവും മാത്രമാണ് കോളോറെക്റ്റല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏക പോംവഴി.

Comments

comments

Categories: Life