ആക്‌സിസ് ഫോട്ടോ ബുക്ക്‌സിന്റെ ബൈന്‍ഡിംഗ് യുണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ആക്‌സിസ് ഫോട്ടോ ബുക്ക്‌സിന്റെ  ബൈന്‍ഡിംഗ് യുണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ആല്‍ബം ഡിസൈനിംഗില്‍ ശ്രദ്ധേയരായ ആക്‌സിസ് ഫോട്ടോ ബുക്ക്‌സിന്റെ നവീകരിച്ച ഓഫീസും ബൈന്‍ഡിംഗ് യൂണിറ്റും പ്രവര്‍ത്തനസജ്ജമായി. വൈറ്റില ജംഗ്ഷനില്‍ ഹരിത നഴ്‌സറി കോമ്പൗണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച ആക്‌സിസ് ഫോട്ടോ ബുക്ക്‌സിന്റെ ഉദ്ഘാടനം സോണി ആല്‍ഫാ ക്യാമറ ബ്രാന്‍ഡ്് അംബാസിഡര്‍ എബ്രഹാം തരകന്‍ നിര്‍വഹിച്ചു. ഹേമ പ്രേം ഭദ്രദീപം തെളിയിച്ചു.

ആക്‌സിസ് ഫോട്ടോ ബുക്ക്‌സ്് ഡയറക്ടര്‍ ടി ടി പ്രേം, ഫോട്ടോപാര്‍ക്ക് എം ഡി നോബിള്‍ എന്നിവര്‍ പങ്കെടുത്തു. 16 വര്‍ഷം മുമ്പ് വൈറ്റില കേന്ദ്രീകരിച്ചു ചെറിയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആക്‌സിസ് വ്യത്യസ്തരീതിയില്‍ ആല്‍ബങ്ങള്‍ ഡിസൈന്‍ ചെയ്തു നാട്ടിലും വിദേശത്തും ശ്രദ്ധ നേടിയിരിക്കുകയാണ്.

തീം വെഡിംഗ് ആല്‍ബങ്ങളും വുഡ് ഡിസൈന്‍ ആല്‍ബങ്ങളും വുഡ് പെന്‍ഡ്രൈവുകളും ആക്‌സിസിന്റെ പ്രത്യേകതയാണ്. ആക്‌സിസിന്റെ 16 ഡിസൈനുകള്‍ക്ക് പുറമേ ഉപഭോക്താവിന്റെ ആശയങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചുള്ള ആല്‍ബങ്ങളും തയ്യാറാക്കി നല്‍കുന്നുണ്ടെന്ന് ആക്‌സിസ് ഫോട്ടോ ബുക്ക്‌സ് ഡയറക്റ്റര്‍ ടി ടി പ്രേം പറഞ്ഞു.1500 ചതുരശ്ര അടി വിസ്തൃതിയിലാണ് നവീന ബൈന്‍ഡിംഗ് സെന്ററും ഓഫീസും സജ്ജമാക്കിയിരിക്കുന്നത്.

Comments

comments

Categories: Entrepreneurship