വാഗമണ്‍ സിമി ക്യാംപിന്റെ സംഘാടകന്‍ 10 വര്‍ഷത്തിന് ശേഷം ഡല്‍ഹി പൊലീസിന്റെ പിടിയിലായി; 56 പേരുടെ ജീവനെടുത്ത ഗുജറാത്ത് സ്‌ഫോടന പരമ്പരയിലും പ്രതി

വാഗമണ്‍ സിമി ക്യാംപിന്റെ സംഘാടകന്‍ 10 വര്‍ഷത്തിന് ശേഷം ഡല്‍ഹി പൊലീസിന്റെ പിടിയിലായി; 56 പേരുടെ ജീവനെടുത്ത ഗുജറാത്ത് സ്‌ഫോടന പരമ്പരയിലും പ്രതി

ന്യൂഡെല്‍ഹി : എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷിയെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം പിടികൂടി. ഡല്‍ഹിയില്‍ നിന്ന് ചെറിയ ഏറ്റുമുട്ടലിനൊടുവിലാണ് ബോംബ് നിര്‍മാണ വിദഗ്ധനായ ഇയാളെ അറസ്റ്റ് ചെയ്തത്. 2008 ജൂലെ 26ന് ഗുജറാത്തില്‍ നടന്ന സ്‌ഫോടന പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണിയാള്‍. ഗുജറാത്ത് സ്‌ഫോടനത്തില്‍ 56 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. സിമി ആസൂത്രണം ചെയ്ത 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനത്തിലെയും മുഖ്യപ്രതി ഖുറേഷിയാണ്. ബംഗലൂരും ഡല്‍ഹി സ്‌ഫോടനങ്ങളിലും പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ തലക്ക് എന്‍ഐഎ 4 ലക്ഷം രൂപ വിലയിട്ടിരുന്നു. 2007ല്‍ വാഗമണ്ണിന് സമീപം തങ്ങള്‍പാറയില്‍ സിമി നടത്തിയ ഭീകര പരിശീലന ക്യാംപിന്റെ സംഘാടകനും സുബ്ഹാന്‍ ഖുറേശിയായിരുന്നു.

Comments

comments

Categories: FK News, Politics

Related Articles