ടാറ്റ നെക്‌സോണ്‍ എഎംടി അവതരിപ്പിക്കും

ടാറ്റ നെക്‌സോണ്‍ എഎംടി അവതരിപ്പിക്കും

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ടാറ്റ നെക്‌സോണ്‍ എഎംടി ലഭിക്കും

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ നെക്‌സോണിന്റെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) വേര്‍ഷന്‍ അവതരിപ്പിക്കും. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ടാറ്റ നെക്‌സോണ്‍ എഎംടി ലഭിക്കും. നിലവില്‍ കോംപാക്റ്റ് എസ്‌യുവിയില്‍ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് പ്രവര്‍ത്തിക്കുന്നത്.

നിലവിലെ ടാറ്റ നെക്‌സോണുമായി എഎംടി വേരിയന്റിന് കാഴ്ച്ചയില്‍ വ്യത്യാസങ്ങളുണ്ടാകില്ല. എഎംടി ഗിയര്‍ബോക്‌സ് ലഭിച്ചു എന്നതൊഴിച്ചാല്‍ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റങ്ങള്‍ കാണില്ല. ഏറ്റവും വലിയ എതിരാളിയായ ഫോഡ് ഇക്കോസ്‌പോര്‍ട് ഓട്ടോമാറ്റിക്കിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വിലയായ 9.55 ലക്ഷം രൂപ മനസ്സില്‍വെച്ചുകൊണ്ടായിരിക്കും നെക്‌സോണ്‍ എഎംടിയുടെ വില നിശ്ചയിക്കുന്നത്.

ടാറ്റ നെക്‌സോണിന്റെ മിഡ്, ടോപ് വേരിയന്റുകളിലായിരിക്കും എഎംടി നല്‍കുന്നത്

ടാറ്റ നെക്‌സോണിന്റെ മിഡ്, ടോപ് വേരിയന്റുകളിലായിരിക്കും എഎംടി നല്‍കുന്നത്. എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്ഇസഡ് പ്ലസ് എന്നീ നാല് വേരിയന്റുകളിലാണ് നിലവില്‍ ഇന്ത്യയില്‍ ഈ കോംപാക്റ്റ് എസ്‌യുവി ലഭിക്കുന്നത്. മൊറോക്കന്‍ ബ്ലൂ, ഗ്ലാസ്‌ഗോ ഗ്രേ, സിയാറ്റില്‍ സില്‍വര്‍, വെര്‍മോണ്ട് റെഡ്, കാല്‍ഗറി വൈറ്റ് എന്നിവയാണ് അഞ്ച് കളര്‍ ഓപ്ഷനുകള്‍.

1.2 ലിറ്റര്‍ റെവോട്രോണ്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 110 എച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ റെവോട്രോണ്‍ ഡീസല്‍ എന്‍ജിന്‍ 110 എച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ് എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.

Comments

comments

Categories: Auto