പദ്മാവത് വിലക്കണമെന്ന് മധ്യപ്രദേശും രാജസ്ഥാനും സുപ്രീംകോടതിയില്‍; നോയ്ഡയില്‍ ഗതാഗതം തടസപ്പെടുത്തിയ 13 കര്‍ണി സേനക്കാര്‍ അറസ്റ്റില്‍

പദ്മാവത് വിലക്കണമെന്ന് മധ്യപ്രദേശും രാജസ്ഥാനും സുപ്രീംകോടതിയില്‍; നോയ്ഡയില്‍ ഗതാഗതം തടസപ്പെടുത്തിയ 13 കര്‍ണി സേനക്കാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ സിനിമയായ പദ്മാവതിന്റെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മധ്യപ്രദേശ് സര്‍ക്കാരുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. 25ന് സിനിമ റിലീസാവാനിരിക്കെയാണ് സംസ്ഥാനങ്ങള്‍ ഹര്‍ജിയുമായി കോടതിയിലെത്തിയത്. സിനിമയുടെ പ്രദര്‍ശനം വിലക്കിയ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന സര്‍ക്കാരുകളുടെ നടപടി സുപ്രീം കോടതി തടഞ്ഞിരുന്നു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന പ്രശ്‌നങ്ങളും അക്രമങ്ങളും ഉണ്ടാകുമെന്ന് ഇരു സര്‍ക്കാരുകളും ചൂണ്ടിക്കാട്ടി. അതേസമയം സിനിമക്കെതിരെ രജപുത്ര സംഘടനയായ കര്‍മി സേനയുടെ പ്രതിഷേധം തുടരുകയാണ്. ഡല്‍ഹി നോയ്ഡ എക്‌സ്പ്രസ് വേയില്‍ ഗഗാഗതം തടഞ്ഞ 13 കര്‍ണി സേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ തീയേറ്ററില്‍ പദ്മാവതിന്റെ പോസ്റ്റകള്‍ കീറുകയും തീയേറ്റര്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

Comments

comments

Categories: FK News, Politics