ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ദാവോസിലെത്തി; യോഗയും നൃത്തവുമൊരുത്തി ഇന്ത്യ ആതിഥേയരാവും; മോദിയുടെ ഉത്ഘാടന പ്രസംഗം നാളെ

ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ദാവോസിലെത്തി; യോഗയും നൃത്തവുമൊരുത്തി ഇന്ത്യ ആതിഥേയരാവും; മോദിയുടെ ഉത്ഘാടന പ്രസംഗം നാളെ

സൂറിച്ച് : സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ ഇന്ന് ആരംഭിക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. മോദിയുടെ നേതൃത്വത്തില്‍ 130 അംഗ സംഘമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്ര മന്ത്രിമാരായ പീയുഷ് ഗോയല്‍, സുരേഷ് പ്രഭു, ജിതേന്ദ്ര സിംഗ്, ധര്‍മേന്ദ്ര പ്രധാന്‍, എംജെ അക്ബര്‍, മുഖ്യമന്ത്രിമാരായ എന്‍ ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്‌നാവിസ്, വ്യവസായ പ്രമുഖര്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളത്. ദാവോസിലെ ഉത്ഘാടന വിരുന്ന് ഇന്ത്യയുടെ വകയാണ്. ഇന്ത്യന്‍ ഭക്ഷണവിഭവങ്ങളും യോഗ പ്രദര്‍ശനവും നൃത്തവും രാജ്യത്തെ പുതിയ നിക്ഷേപക സൗഹൃദ അന്തരീക്ഷവുമൊക്കെ സമന്വയിപ്പിച്ച പരിപാടിയാണ് അവതരിപ്പിക്കുക. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും ആസ്‌ട്രേലിയന്‍ നടി കേറ്റ് ബഌങ്കെറ്റിനും വിഖ്യാത സംഗീതജ്ഞന്‍ എല്‍ട്ടണ്‍ ജോണിനും ക്രിസ്റ്റല്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. നാളെയാണ് ഔദ്യോഗികമായി സമ്മേളനം ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടന പ്രസംഗം നടത്തും.ഇന്ത്യയെ പുതിയ നിക്ഷേപക കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെയാവും പ്രധാനമന്ത്രിയുടെ പ്രസംഗം. വിവിധ രാജ്യങ്ങളിലെ കമ്പനി മേധാവികള്‍ക്ക് പ്രധാനമന്ത്രി വിരുന്ന് ഒരുക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ളവരുമായി മോദി ചര്‍ച്ച നടത്തും. ഉച്ചകോടിയുടെ അവസാന ദിവസം സമാപന സന്ദേശം നല്‍കുക അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആയിരിക്കും. 1997ലാണ് ഒടുവില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തത്. എച്ച്ഡി ദേവഗൗഡക്ക് ശേഷം 20 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തിലേക്ക് എത്തുന്നത്.

Comments

comments

Related Articles