മാജിക് ക്യാഷ്ബാക്ക് ഓഫറുമായി ഐഡിയ

മാജിക് ക്യാഷ്ബാക്ക്  ഓഫറുമായി ഐഡിയ

കൊച്ചി : മുന്‍നിര ടെലികോം സേവന ദാതാക്കളായ ഐഡിയ സെല്ലുലാര്‍, ഓണ്‍ലൈന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാജിക് കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. 398 രൂപയ്‌ക്കോ അതിനു മുകളിലുള്ള തുകയ്‌ക്കോ, എല്ലാ അണ്‍ലിമിറ്റഡ് പ്ലാനുകളില്‍ റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താവിന് 50 രൂപാ വില വരുന്ന എട്ട് ഡിസ്‌ക്കൗണ്ട് വൗച്ചറുകള്‍ ലഭിക്കും.

300 രൂപ മുതലുള്ള റീചാര്‍ജിന് പ്രസ്തുത ഡിസ്‌ക്കൗണ്ട് വൗച്ചറിന് ഒരു വര്‍ഷത്തെ കാലാവധി ഉണ്ട്.ഉപഭോക്താക്കള്‍ക്ക് 2700 രൂപ വില വരുന്ന അഞ്ച് ഷോപ്പിംഗ് കൂപ്പണുകള്‍ കൂടി ലഭിക്കും. പാര്‍ട്ണര്‍ സ്റ്റോറുകളിലും വെബ്‌സൈറ്റിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇത് ഉപയോഗിക്കാം. ഐഡിയ ആപ്പില്‍ നിന്നോ ഐഡിയ വെബ്‌സൈറ്റില്‍ നിന്നോ റീച്ചാര്‍ജ് ചെയ്താല്‍ 200 രൂപ വരെയുള്ള വാലറ്റ് കാഷ് ബാക്ക് ഓഫറും ഉണ്ട്.

70 ദിവസത്തേയ്ക്ക് ലോക്കല്‍, എസ്ടിഡി, ദേശീയ റോമിങ്ങ്, പ്രതിദിനം ഒരു ജിബി ഡാറ്റാ, ദിവസം 100 എസ്എംഎസ് എന്നിവയെല്ലാം 398 രൂപയുടെ റീചാര്‍ജില്‍ ഉള്‍പ്പെടും. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് മാജിക് കാഷ് ബാക്ക് എന്ന് ഐഡിയ സെല്ലുലര്‍ ഡിജിറ്റല്‍ ഹെഡ് സുനില്‍ തോലാനി പറഞ്ഞു. 3300 രൂപയുടെ വന്‍ ആനുകൂല്യങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാജിക് കാഷ് ബാക്ക് ഓഫര്‍ ഐഡിയയുടെ എല്ലാ പ്രീപെയ്ഡ് വരിക്കാര്‍ക്കും ഫെബ്രുവരി 10 വരെ ലഭിക്കും.

 

Comments

comments

Categories: Business & Economy