വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കിടയില്‍ ചൈനീസ് മാതൃക നടപ്പാക്കണമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; ഓഖി ദുരന്തത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളുമെന്നും സര്‍ക്കാരിന്റെ പ്രഖ്യാപനം

വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കിടയില്‍ ചൈനീസ് മാതൃക നടപ്പാക്കണമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; ഓഖി ദുരന്തത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളുമെന്നും സര്‍ക്കാരിന്റെ പ്രഖ്യാപനം

തിരുവനന്തപുരം : വ്യവസായങ്ങള്‍ ആരംഭിക്കുന്നതിലും നടത്തിക്കൊണ്ടു പോകുന്നതിനും താല്‍പര്യമുള്ള ആളുകള്‍ക്ക് ആവശ്യമായ വ്യവസായ സൗഹൃ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കണമെന്ന് ഗവര്‍ണര്‍ ജ. പി സദാശിവം പറഞ്ഞു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ ചൈനയിലെ പ്രാദേശീയ ഭരണസംവിധാനങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ തമ്മിലും മത്സരത്തില്‍ അധിഷ്ഠിതമായ സമീപനം ആവശ്യമാണ്. ഇക്കാര്യം ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പക്ഷേ നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെട്ടു. ഓഖിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ മുന്നോട്ടു പോകും. കൃഷി, വിനോദസഞ്ചാരം, പ്രവാസികളില്‍ അയക്കുന്ന പണം എന്നിവയാണ് കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. നെല്ല്, തെങ്ങ്, റബ്ബര്‍ തുടങ്ങിയ കൃഷികള്‍ക്ക് മികച്ച പരിഗണന നല്‍കി വരുന്നു. ക്ഷീരകൃഷിയെ സഹായിക്കാന്‍ കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. ആരോഗ്യ രംഗത്തും വിവിധ പദ്ധതികള്‍ ഗവര്‍ണര്‍ പ്രഖ്യാപിച്ചു. മഞ്ചേരി, കൊല്ലം മെഡിക്കല്‍ കോളേജുകളില്‍ കാര്‍ഡിയാക് കേന്ദ്രങ്ങള്‍, കണ്ണൂരില്‍ ഒഫ്താല്‍മിക് ഇഎന്‍ടി തുടങ്ങിയവയാണ് പ്രഖ്യാപനങ്ങള്‍. ചില വര്‍ഗീയ ശക്തികള്‍ ദേശീയ തലത്തില്‍ കേരളത്തിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിച്ചെന്നും നയപ്രഖ്യാപന പ്രസംഗം ആരോപിച്ചു. സംസ്ഥാനത്ത് മികച്ച ക്രമസമാധാന നിലയാണെന്നും അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുന്നുണ്ടെന്നും നയപ്രഖ്യാപന പ്രസംഗം അവകാശപ്പെട്ടു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണറുടെ പ്രസംഗം നടന്നത്. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്നും വിലക്കയറ്റവും അഴിമതിയും വ്യാപകമായെന്നും ആരോപിക്കുന്ന പഌക്കാര്‍ഡുകള്‍ പ്രതിപക്ഷം ഉയര്‍ത്തി.

Comments

comments

Categories: FK News, Politics