പെട്രോള്‍-ഡീസല്‍ വില വീണ്ടും കുതിക്കുന്നു; പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങി

പെട്രോള്‍-ഡീസല്‍ വില വീണ്ടും കുതിക്കുന്നു; പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങി

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചതോടെ ഇന്ത്യയിലും പെട്രോള്‍-ഡീസല്‍ വിലയില്‍ ആശ്വാസമില്ല. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 രൂപയുമാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ 72.23 രൂപയാണ് പെട്രോള്‍ വില. അന്താരാഷ്ട്ര വില ഇനിയും ഉയരാനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി നികുതിക്ക് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന സജീവമാക്കിയത്. ജിഎസ്ടിക്ക് കീഴില്‍ കൊണ്ടു വന്നാല്‍ പെട്രോള്‍-ഡീസല്‍ വില 50 രൂപക്ക് താഴേക്ക് എത്തുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല്‍ വാറ്റും സെസും അടക്കം ഇന്ധന വിലയില്‍ നിന്ന് കനത്ത ലാഭം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിന് എതിരാണ്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ഏറ്റവും ശക്തിയായി എതിര്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി നീക്കുപോക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. പെട്രോളും ഡീസലും മണ്ണെണ്ണയും ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജിഎസ്ടി കൗണ്‍സില്‍ ഈ നിര്‍ദേശം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News, Politics