ഇരട്ട പദവി : മധ്യപ്രദേശിലെ 2 മന്ത്രിമാരടക്കം 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആംആദ്മി പാര്‍ട്ടി; ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

ഇരട്ട പദവി : മധ്യപ്രദേശിലെ 2 മന്ത്രിമാരടക്കം 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആംആദ്മി പാര്‍ട്ടി; ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

ഭോപ്പാല്‍ : ഡല്‍ഹിയില്‍ തങ്ങളുടെ എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതേ രീതിയില്‍ ഇരട്ട പദവികള്‍ വഹിക്കുന്ന മധ്യപ്രദേശിലെ ബിജെപി എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആംആദ്മി പാര്‍ട്ടി പരാതിപ്പെട്ടു. മധ്യ പ്രദേശിലെ 2 മന്ത്രിമാരടക്കംെ 116 ബിജെപി അംഗങ്ങള്‍ക്ക് എതിരെ 2006ല്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അലോക് അഗര്‍വാള്‍ പറഞ്ഞു. ബിജെപി എംഎല്‍എമാര്‍ കോളേജുകളിലെ ജന പങ്കാളിത്ത സമിതികളില്‍ അംഗമാണ്. മന്ത്രിമാരായ പരസ് ജയിനും ദീപക് ജോഷിയും സ്‌കൗട്ട് ആന്റ് ഗൗഡിന്റെ ഉത്തരവാദിത്തം വഹിക്കുന്നു. ഇരട്ട പദവിയുടെ മാനദണ്ഡത്തില്‍ പെടുന്നതാണ് ഇവയെല്ലാമെന്ന് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഹരിയാനയിലെ 4 ബിജെപി എംഎല്‍എമാര്‍ക്കെതിരെയും ആംആദ്മി പാര്‍ട്ടി നാക്കം ആരംഭിച്ചു. അതേസമയം അയോഗ്യത കല്‍പിച്ച തീരുമാനം ചോദ്യം ചെയ്ത് ഡല്‍ഹിയിലെ 20 ആംആദ്മി എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. രാഷ്ട്രപതിയുടെ തീരുമാനം വരുന്നതിന് മുന്‍പ് സമര്‍പ്പിച്ച ഹര്‍ജിയായതിനാലാണ് പിന്‍വലിച്ചത്. പുതിയ ഹര്‍ജി അടുത്ത ദിവസം നല്‍കും.

Comments

comments

Categories: FK News, Politics

Related Articles