ലോക സാമ്പത്തിക ഫോറം സമ്മേളനം നാളെ മുതല്‍ ദാവോസില്‍; ഇന്ത്യ ശ്രദ്ധാകേന്ദ്രമാകും; ഉത്ഘാടന പ്രസംഗം നരേന്ദ്രമോദി; സമാപന പ്രസംഗം ഡോണള്‍ഡ് ട്രംപ്

ലോക സാമ്പത്തിക ഫോറം സമ്മേളനം നാളെ മുതല്‍ ദാവോസില്‍; ഇന്ത്യ ശ്രദ്ധാകേന്ദ്രമാകും; ഉത്ഘാടന പ്രസംഗം നരേന്ദ്രമോദി; സമാപന പ്രസംഗം ഡോണള്‍ഡ് ട്രംപ്

ദാവോസ് : സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറം സമ്മേളനത്തിന് നാളെ തുടക്കമാനും. ഇന്ത്യയെ പുതിയ നിക്ഷേപക കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 130 അംഗ സംഘം സമ്മേളനത്തില്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, പീയുഷ് ഗോയല്‍,സുരേഷ് പ്രഭു, ജിതേന്ദ്ര സിംഗ്, ധര്‍മേന്ദ്ര പ്രധാന്‍, എംജെ അക്ബര്‍, മുഖ്യമന്ത്രിമാരായ എന്‍ ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്‌നാവിസ്, വ്യവസായ പ്രമുഖര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടാവുക. നാളെ ഉത്ഘാടന വിരുന്ന് ഇന്ത്യയുടെ വകയാണ്. ഇന്ത്യന്‍ വിഭവങ്ങളും യോഗ പ്രദര്‍ശനവും പുതിയ നിക്ഷേപക സൗഹൃദ അന്തരീക്ഷവുമൊക്കെ സമന്വയിപ്പിച്ച പരിപാടിയാണ് അവതരിപ്പിക്കുന്നു. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും ആസ്‌ട്രേലിയന്‍ നടി കേറ്റ് ബഌങ്കെറ്റിനും വിഖ്യാത സംഗീതജ്ഞന്‍ എല്‍ട്ടണ്‍ ജോണിനും ക്രിസ്റ്റല്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ചൊവ്വാഴ്ചയാണ് ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടന പ്രസംഗം നിര്‍വഹിക്കും. വിവിധ രാജ്യങ്ങളിലെ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ളവരുമായി ചര്‍ച്ച നടക്കും. ഉച്ചകോടിയുടെ അവസാന ദിവസം സമാപന സന്ദേശം നല്‍കുക ട്രംപ് ആയിരിക്കും. എച്ച്ഡി ദേവഗൗഡക്ക് ശേഷം 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നത്.

Comments

comments

Categories: FK News, Politics, World