ഡല്‍ഹിയിലെ 20 ആംആദ്മി എംഎല്‍എമാര്‍ അയോഗ്യര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

ഡല്‍ഹിയിലെ 20 ആംആദ്മി എംഎല്‍എമാര്‍ അയോഗ്യര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

ന്യൂഡല്‍ഹി : ഇരട്ടപ്പദവി വിവാദത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ രാഷ്ട്രപതി അയോഗ്യരായി പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ഇതോടെ നിയമസഭയിലെ ആംആദ്മി എംഎല്‍എമാരുടെ എണ്ണം 46 ആയി കുറഞ്ഞു. മുഖ്യമന്ത്രി കെജ്രിവാളുമായി ഇടഞ്ഞു നില്‍ക്കുന്ന അംഗങ്ങളും ഇചിലുണ്ടെങ്കിലും കേവലഭൂരിപക്ഷത്തിന് ആവശ്യമായ 36 എംഎല്‍എമാരുടെ പിന്തുണ ഇപ്പോഴും സര്‍ക്കാരിനുണ്ട്. എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതിയിലും ആവശ്യം വന്നാല്‍ സുപ്രീം കോടതിയിലും ചോദ്യം ചെയ്യുമെന്ന് പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് പ്രതികരിച്ചു. 2015ല്‍ 20 എംഎല്‍എമാരെ ആനുകൂല്യം പറ്റുന്ന പാര്‍ലമെന്ററി സെക്രട്ടറിമാരാക്കിയ കെജ്രിവാള്‍ സര്‍ക്കാരിന്റെ നടപടിയാണ് ഭരണഘടനാപരമായി ചോദ്യം ചെയ്യപ്പെട്ടത്. അനരെ സംരക്ഷിക്കാന്‍ ഇരട്ട പദവി നിയമത്തില്‍ ഭേഗഗതി വരുത്തി എംഎല്‍എമാരെ സംരക്ഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി ബില്‍ റദ്ദാക്കി. പിന്നീട് ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

Comments

comments

Categories: FK News, Politics