വോട്ടെടുപ്പിലെ തോല്‍വി പ്രസക്തമല്ലെന്ന് സീതാറാം യെച്ചൂരി; ഭേദഗതികളോടെയാണ് കാരാട്ടിന്റെ രാഷ്ട്രീയ പ്രമേയം അംഗീകരിക്കപ്പെട്ടത്

വോട്ടെടുപ്പിലെ തോല്‍വി പ്രസക്തമല്ലെന്ന് സീതാറാം യെച്ചൂരി; ഭേദഗതികളോടെയാണ് കാരാട്ടിന്റെ രാഷ്ട്രീയ പ്രമേയം അംഗീകരിക്കപ്പെട്ടത്

കൊല്‍ക്കത്ത : കേന്ദ്ര കമ്മറ്റിയിലേറ്റ തിരിച്ചടി അംഗീകരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജയപരാജയങ്ങള്‍ പ്രസക്തമല്ലെന്ന് കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മറ്റിയില്‍ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ഭേഗദതികളോടെയാണ് അംഗീകരിക്കപ്പെട്ടത്. അംഗങ്ങള്‍ക്ക് ഇനിയും ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ അവസരമുണ്ട്. കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസാണ് എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയാണ് മുഖ്യശത്രു. ബിജെപിക്കെതിരെ പരമാവധി വോട്ടുകള്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറഞ്ഞു. തനിക്കെതിരെ നിലകൊണ്ട കേരള ഘടകത്തിനെയും പരോക്ഷമായി വിമര്‍ശിക്കാന്‍ യെച്ചൂരി മറന്നില്ല. ത്രിപുരയിലെ ഭരണം രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ടതാണെന്നും സാക്ഷരതാ നിരക്കില്‍ ത്രിപുര കേരളത്തെ കടത്തിവെട്ടിയെന്നുമായിരുന്നു ഒളിയമ്പ്. നേരത്തെ ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസുമായി സഹകരണം ആവാമെന്ന യെച്ചൂരിയുടെ നയം കേന്ദ്ര കമ്മറ്റി 31മെതിരെ 55 വോട്ടുകള്‍ക്ക് തള്ളിയിരുന്നു. കേരള ഘടകത്തിന്റെ പിന്തുണയോടെ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ നയരേഖക്കാണ് കേന്ദ്ര കമ്മറ്റിയുടെ അംഗീകാരം ലഭിച്ചത്.

Comments

comments

Categories: FK News, Politics