മെഴ്‌സിഡസ് ബെന്‍സ് ഇക്യു കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും

മെഴ്‌സിഡസ് ബെന്‍സ് ഇക്യു കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും

ബ്ലാക്ക് പാനല്‍ ഫ്രണ്ട് ഗ്രില്ലാണ് ഇലക്ട്രിക് ഇക്യു കണ്‍സെപ്റ്റിന്റെ പ്രധാന ഡിസൈന്‍ സവിശേഷത

ന്യൂഡെല്‍ഹി : മെഴ്‌സിഡസ് ബെന്‍സിന്റെ ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റായ ഇക്യു അടുത്ത മാസം 9 ന് തുടങ്ങുന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. ബ്ലാക്ക് പാനല്‍ ഫ്രണ്ട് ഗ്രില്ലാണ് ഇലക്ട്രിക് ഇക്യു മോഡലിനെ വ്യത്യസ്തമാക്കുന്നത്. ഇതുതന്നെയാണ് ഇക്യു കണ്‍സെപ്റ്റിന്റെ പ്രധാന ഡിസൈന്‍ സവിശേഷത. വെളുത്ത, തിളങ്ങുന്ന മെഴ്‌സിഡസ് സ്റ്റാര്‍ മധ്യത്തില്‍ കാണാം.

ഇക്യു കണ്‍സെപ്റ്റിലെ ഇലക്ട്രിക് മോട്ടോര്‍ 400 കുതിരശക്തി കരുത്ത് പുറപ്പെടുവിക്കുമെന്നും ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്നും മെഴ്‌സിഡസ് ബെന്‍സ് അവകാശപ്പെട്ടു. ആക്‌സിലുകള്‍ക്കിടയിലാണ് ലിഥിയം-അയണ്‍ ബാറ്ററി പാക്ക് സ്ഥാപിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് അഞ്ച് സെക്കന്‍ഡ് മതിയെന്ന് മെഴ്‌സിഡസ് ബെന്‍സ് അറിയിച്ചു.

ഇലക്ട്രിക് മോട്ടോര്‍ 400 എച്ച്പി കരുത്ത് പുറപ്പെടുവിക്കും. 500 കിലോമീറ്ററാണ് ഡ്രൈവിംഗ് റേഞ്ച്. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് അഞ്ച് സെക്കന്‍ഡ് മതി

2022 ഓടെ പത്ത് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമെന്നാണ് മെഴ്‌സിഡസ് ബെന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ്‌യുവികളും സെഡാനുകളും ഹാച്ച്ബാക്കുകളുമെല്ലാം ഇതിലുള്‍പ്പെടും. മെഴ്‌സിഡസ് ബെന്‍സ് ഈയിടെ പുറത്തിറക്കിയ മോഡലുകള്‍ പോലെ, ഉരുക്ക്, അലുമിനിയം, കാര്‍ബണ്‍ ഫൈബര്‍ എന്നിവ ചേര്‍ത്തായിരിക്കും വാഹനത്തിന്റെ ആര്‍ക്കിടെക്ച്ചര്‍ നിര്‍മ്മിക്കുന്നത്. ഭാരക്കുറവ്, കൂടുതല്‍ ദൃഢത, കുറഞ്ഞ നിര്‍മ്മാണ ചെലവ് എന്നിവ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

Comments

comments

Categories: Auto