എംഎസ്എംഇകള്‍ക്ക് ധനസഹായവുമായി കേരള ഫിന്‍ കോര്‍പ്

എംഎസ്എംഇകള്‍ക്ക് ധനസഹായവുമായി കേരള ഫിന്‍ കോര്‍പ്

തിരുവനന്തപുരം: ജിഎസ്ടി നികുതി സംവിധാനത്തിനു കീഴില്‍ ബാധിക്കപ്പെട്ട സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്(എംഎസ്എംഇ) സാമ്പത്തിക സഹായവുമായി കേരള സ്റ്റേറ്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഇതിന്റെ ഭാഗമായി എംഎസ്എംഇ സംരംഭങ്ങള്‍ക്ക് ഹ്രസ്വകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി കേരള സ്റ്റേറ്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ അംഗീകരിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള വായ്പ പദ്ധതി വഴി നല്‍കുന്ന പരമാവധി തുക 15 ലക്ഷമാണ്. 25 ശതമാനം പ്രമോട്ടര്‍മാരാണ് സംഭാവന ചെയ്യുന്നത്.

പൊതു/സ്വകാര്യ ലിമിറ്റഡ് കമ്പനികള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, സിമിറ്റഡ് ലിയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കമ്പനികള്‍ക്ക് വായ്പ ലഭിക്കാന്‍ യോഗ്യതയുണ്ടായിരിക്കും. ഈ കമ്പനികള്‍ മുന്നു വര്‍ഷത്തില്‍ കുറയാതെ പാരമ്പര്യമുള്ള, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കേരള സ്റ്റേറ്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സ്വീകരിച്ചിട്ടുള്ള ഇന്റേണല്‍ റേറ്റിംഗ് സിസ്റ്റത്തില്‍ 70 ശതമാനത്തിലധികം വായ്പാ റേറ്റിംഗ് നേടിയിട്ടുള്ള സ്ഥാപനങ്ങളുമായിരിക്കണം. കൂടാതെ അവരുടെ സിബില്‍ സ്‌കോര്‍ 650 നു മുകളിലുമായിരിക്കണം. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷം തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും പോസിറ്റീവ് മൊത്ത ആസ്തിയുള്ളതുമായിരിക്കണം ഈ കമ്പനികളെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. കൂടാതെ ഫണ്ടിംഗ് ഏജന്‍സികളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ക്രമവും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നവയുമായിരിക്കണം.

9.50 ശതമാനം താഴ്ന്ന വായ്പാ നിരക്കുള്ള മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് രണ്ടു ശതമാനം പെനാല്‍റ്റി പലിശനിരക്കില്‍ വായ്പാ നല്‍കും. വായ്പ നേടുന്നതിനായി സംരംഭങ്ങള്‍ ബാങ്ക് ഗാരന്റി/ഈട് നല്‍കേണ്ടതാണ്. മൂന്നു മാസമാണ് വായ്പ തിരിച്ചടക്കാനുള്ള ഔദ്യോഗികമായ കാലാവധിയെങ്കിലും ആറു മാസം വരെ ഇത് ദീര്‍ഘിപ്പിച്ചു നല്‍കുന്നതാണ്. തുല്യമായ മാസം തവണങ്ങളായിട്ടായിരിക്കും തുക ഈടാക്കുന്നത്.

Comments

comments

Categories: Banking