ഇക്കോണമി ക്ലാസ് അതിഥികളുടെ ഇന്‍-ഫ്‌ളൈറ്റ് ഡൈനിംഗില്‍ പുതുമകളുമായി ജെറ്റ് എയര്‍വേസ്

ഇക്കോണമി ക്ലാസ് അതിഥികളുടെ ഇന്‍-ഫ്‌ളൈറ്റ് ഡൈനിംഗില്‍ പുതുമകളുമായി ജെറ്റ് എയര്‍വേസ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് ഇക്കോണമി ക്ലാസ് അതിഥികള്‍ക്കുള്ള ഇന്‍ ഫ്‌ളൈറ്റ് ഡൈനിംഗ് കൂടുതല്‍ മെച്ചപ്പെടുത്തി. നിലവാരത്തിലും തെരഞ്ഞെടുക്കാന്‍ കൂടുതല്‍ വിഭവങ്ങള്‍ അവതരിപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതിന്റെ ഭാഗമായി ഹ്രസ്വ ദൂര യാത്രക്കാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഓവന്‍-പ്രൂഫ് മീല്‍ ബോക്‌സുകള്‍ അവതരിപ്പിച്ചു.

പുതുവര്‍ഷം മുതല്‍ ഒരു മണിക്കൂറില്‍ താഴെ സമയദൈര്‍ഘ്യത്തിലുള്ള ആഭ്യന്തര യാത്രകള്‍ക്ക് ഈ ബോക്‌സുകളിലായിരിക്കും ഭക്ഷണം നല്‍കുക. ഭക്ഷണത്തിന്റെ രുചിയും മണവും പുതുമയും നിലനിര്‍ത്തുന്നതിന് പ്രത്യേകം തയ്യാറാക്കിയ ഈ മീല്‍ ബോക്‌സുകള്‍ സഹായിക്കുന്നുവെന്ന് മാത്രമല്ല ജെറ്റ് എയര്‍വേസില്‍ നല്‍കുന്ന വിഭവങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും സാധിക്കും.

സമോസ, വട പാവ്, ചിക്കന്‍ എമ്പാനട അല്ലെങ്കില്‍ കോംപ്ലിമെന്ററി ഡെസേര്‍ട്ടോടു കൂടി വെജിറ്റേറിയന്‍/ ചിക്കന്‍ പിസ സ്‌ട്രോംബോളി തുടങ്ങി പ്രചാരമുള്ള സ്‌നാക്ക്‌സുകളെല്ലാം ശരിയായ താപനിലയില്‍ ഈ ബോക്‌സുകളിലായിരിക്കും സെര്‍വ് ചെയ്യുക. എട്ടു വ്യത്യസ്ത മെനുകളില്‍ നിന്നും അതിഥികള്‍ക്ക് എപ്പോഴും എന്തെങ്കിലും പുതുമയുള്ളത് തെരഞ്ഞെടുക്കാം.

പുതുക്കി ഉപയോഗിക്കാവുന്ന ഈ പുതിയ ബോക്‌സുകള്‍ എയര്‍ലൈന്റെ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുകയും ട്രേ, കവറുകള്‍ എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുകയും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നു. ഹ്രസ്വ ദൂരങ്ങള്‍ക്കിടയില്‍ ജെറ്റ് എയര്‍വേസ് സര്‍വീസ് വേഗത്തിലാക്കാനും ഇതുവഴിയൊരുക്കും.

ജനുവരി അഞ്ചു മുതല്‍ എല്ലാ വെള്ളയാഴ്ചകളിലും ജെറ്റ് എയര്‍വേസില്‍ ലഞ്ചിനും ഡിന്നറിനുമുള്ള അടിസ്ഥാന മെനുവില്‍ ബിരിയാണിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ലൈന്റെ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ബംഗളൂരു എന്നീ ആറു മെട്രോകളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളിലാണ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

എയര്‍ലൈന്‍സ് സെപ്റ്റംബറില്‍ നടത്തിയ ബിരിയാണി ഫെസ്റ്റ് വന്‍ വിജയമായതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ചകളില്‍ ബിരിയാണി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഒരാഴ്ച നീണ്ട ഫെസ്റ്റിവലിന് നല്‍കിയ രുചിയേറിയ വിഭവങ്ങളെ കുറിച്ച് അതിഥികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 2017ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണിയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്തുടനീളമുള്ള വൈവിധ്യമാര്‍ന്ന ബിരിയാണി രുചികള്‍ ജെറ്റ് എയര്‍വേസ് അവതരിപ്പിക്കുന്നുണ്ട്.

വളരെ സൂക്ഷമമായാണ് തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. പ്രാദേശിക തലത്തില്‍ മികച്ച വില്‍പ്പനയുള്ള യാഖ്‌നി പുലാവ് ബിരിയാണി, അലൂ ബഡി കി ബിരിയാണി, ഹൈദരാബാദി ചിക്കന്‍ ദം ബിരിയാണി, കാബൂലി ബിരിയാണി, കൊല്‍ക്കത്ത സ്റ്റൈല്‍ ചിക്കന്‍ ബിരിയാണി, ലക്‌നവി ദം ബിരിയാണി, ഷാഹി വെജ് ബിരിയാണി, വെജ് മോപ്‌ല ബിരിയാണി തുടങ്ങിയവയെല്ലാം മെനുവിലുണ്ട്.

അതിഥികള്‍ക്ക് അവിസ്മരണീയമായ ഫ്‌ളൈറ്റ് അനുഭവം പകര്‍ന്നു നല്‍കുന്നതില്‍ ജെറ്റ് എയര്‍വേസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഇക്കോണമി മീല്‍ സര്‍വീസ് പുതുക്കുന്നതിനാണ് ഇത്തവണ ശ്രദ്ധ നല്‍കിയതെന്നും മാറ്റങ്ങള്‍ക്കും അതിഥികളുടെ ആഹ്‌ളാദങ്ങള്‍ക്കും തമ്മില്‍ വളരെയധികം ബന്ധമുണ്ടെന്നും സേവനങ്ങളും ഉല്‍പ്പന്നങ്ങളും പുതുക്കുന്നത് എന്നും തുടരുമെന്നും ജെറ്റ് എയര്‍വേസ് പ്രൊഡക്റ്റ്‌സ് ആന്‍ഡ് സര്‍വീസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയരാജ് ഷണ്‍മുഖം പറഞ്ഞു.

Comments

comments

Categories: Business & Economy