ഡല്‍ഹി ജെഎന്‍യുവില്‍ ഇറാന്‍ സ്വദേശിയായ വിദ്യാര്‍ഥിനിടെ പീഢിപ്പിക്കാന്‍ ശ്രമം; ഇന്ത്യക്കാരനായ വിദ്യാര്‍ഥിക്കെതിരെ കേസ്

ഡല്‍ഹി ജെഎന്‍യുവില്‍ ഇറാന്‍ സ്വദേശിയായ വിദ്യാര്‍ഥിനിടെ പീഢിപ്പിക്കാന്‍ ശ്രമം; ഇന്ത്യക്കാരനായ വിദ്യാര്‍ഥിക്കെതിരെ കേസ്

ന്യൂഡെല്‍ഹി : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇറാന്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയെ പീഢിപ്പിക്കാന്‍ സഹപാഠിയുടെ ശ്രമം. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഇന്ത്യക്കാരനായ മുഹമ്മദ് കശ്മീരിയെന്ന വിദ്യാര്‍ഥിക്കെതിരെ വസന്ത്കുഞ്ജ് പൊലീസ് കേസെടുത്തു. ശാരീരിക ബന്ധത്തിന് കശ്മീരി നിര്‍ബന്ധിച്ചെന്നും നിരസിച്ചപ്പോള്‍ മുഖത്ത് ഇടിച്ചെന്നുമാണ് പരാതി. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ രാജ്യത്ത് ഒന്നാം സ്ഥാനമുള്ള സര്‍വകലാശാലയെന്ന ചീത്തപ്പേര് ജെഎന്‍യുവിന് നേരത്തെ തന്നെ ഉണ്ട്. 2014-15 ല്‍ 25 ലൈംഗിക പീഢന കേസുകളാണ് സര്‍വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും റിപ്പോര്‍ട്ട് ചെയ്ത പീഢന കേസുകളുടെ 9 ശതമാനത്തോളം വരും ഇത്.

 

Comments

comments

Categories: FK News, Politics