ശത്രുവിനെ അവരുടെ മണ്ണില്‍ കയറി ആക്രമിക്കാനും ഇന്ത്യക്ക് സാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്; ഇന്ത്യ സൗഹൃദം ആഗ്രഹിച്ചിട്ടും പാകിസ്ഥാന്‍ വഴങ്ങുന്നില്ല

ശത്രുവിനെ അവരുടെ മണ്ണില്‍ കയറി ആക്രമിക്കാനും ഇന്ത്യക്ക് സാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്; ഇന്ത്യ സൗഹൃദം ആഗ്രഹിച്ചിട്ടും പാകിസ്ഥാന്‍ വഴങ്ങുന്നില്ല

ലക്‌നൗ : സ്വന്തം തട്ടകത്തില്‍ മാത്രമല്ല, ശത്രുവിനെ അവരുടെ മണ്ണില്‍ കയറി ആക്രമിക്കാന്‍ കഴിവുള്ള ശക്തമായ രാഷ്ട്രമെന്ന പ്രതിച്ഛായയാണ് ഇന്ത്യക്ക് ഇന്ന് ലോകത്തുളളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തിയില്‍ 7 പാക് സൈനികരെയും 6 ഭീകരരെയും സൈന്യം വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ഇന്ത്യ പാകിസ്ഥാനുമായി സൗഹൃദബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഇതിന് വഴങ്ങുന്നില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ മണ്ണില്‍ അതിക്രമിച്ച് കയറി പാകിസ്ഥാന്‍സൈനികര്‍ 17 ഇന്ത്യന്‍ സൈനികരെ വധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിക്കുകയും ശക്തമായി തിരിച്ചടിക്കാനുള്ള നിര്‍ദേശം കൊടുക്കുകയും ചെയ്തു. ഇതിന് ശേഷം ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ഭൂമിയിലേക്ക് കയറി ഭീകരരെ കൂട്ടക്കൊല ചെയ്യുകയായിരുന്നു-സിംഗ് പറഞ്ഞു.

Comments

comments

Categories: FK News, Politics

Related Articles