കാര്‍ബണ്‍ (മലയാളം): ഫിലിം റിവ്യു

കാര്‍ബണ്‍ (മലയാളം): ഫിലിം റിവ്യു

സംവിധാനം: വേണു

അഭിനേതാക്കള്‍: ഫഹദ് ഫാസില്‍, മംമ്ത, നെടുമുടി വേണു, വിജയരാഘവന്‍, ദിലീപ് പോത്തന്‍, സൗബിന്‍ സഹീര്‍, മണികണ്ഠന്‍ ആചാരി, കൊച്ചു പ്രേമന്‍.

സിനിമ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ കാര്‍ബണ്‍ വെള്ളിയാഴ്ച റിലീസ് ചെയ്തിരിക്കുന്നു. സംവിധായകനെ നിലയില്‍ വേണുവിന്റെ മൂന്നാമത്തെയും തിരക്കഥാകൃത്തെന്ന നിലയില്‍ ആദ്യത്തേയും ചിത്രമാണു കാര്‍ബണ്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, വേലൈക്കാരന്‍ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്കു ശേഷമാണു ഫഹദ് കാര്‍ബണിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

പുതുതലമുറയിലെ യുവത്വത്തിന്റെ പ്രതിനിധിയാണു സിബി സെബാസ്റ്റ്യന്‍ (ഫഹദ് ഫാസില്‍). കുടുംബത്തിനു വേണ്ടിയൊന്നും ചെയ്യാതെ, വെറുതേ സുഹൃത്തുക്കളോടൊപ്പം കളി ചിരിയുമായി കറങ്ങി നടക്കുന്നവനാണു സിബി. ഗ്രാമീണ പശ്ചാത്തലമുള്ള മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലേതു പോലൊരു കഥാപാത്രവുമായി കോമഡി സ്വീക്വന്‍സില്‍ കഥ പുരോഗമിക്കുകയാണ്. ഇടവേളയ്ക്കു തൊട്ടുമുന്‍പു കഥയില്‍ ചില ട്വിസ്റ്റുകള്‍ സംഭവിക്കുന്നു. ഒരു സാഹസികയാത്ര ഇന്റര്‍വെല്‍ സീനോടെ ആരംഭിക്കുകയാണ്.

ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട് മംമ്തയുടെ സമീറ എന്ന കഥാപാത്രം. സമീറയോടൊപ്പം സിബിക്കു അഭിമുഖീകരിക്കേണ്ടി വരുന്ന രസകരമായ അനുഭവങ്ങള്‍ ഉള്ളതാണ് ഈ യാത്ര. ഈ ചിത്രത്തില്‍ സിബി സഞ്ചരിക്കുന്നത് പുതിയ അവസരങ്ങളും ചക്രവാളങ്ങളും നേടിയെടുക്കുന്നതിനാണ്്. മറ്റുള്ളവര്‍ അവഗണിക്കുന്നത് സിബിയുടെ നിരന്തര പരിശ്രമത്തിന്റെ
ഫഹദും, മംമ്തയും തമ്മില്‍ ആദ്യമായി ഒന്നിച്ച ചിത്രമാണു കാര്‍ബണ്‍.

വേണു സംവിധാനം ചെയ്ത ആദ്യ ചിത്രമായ ദയയില്‍ സംഗീതം നിര്‍വഹിച്ച വിശാല്‍ ഭരദ്വാജാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ദൂരെ ദൂരെ ശ്യാമ ഭൂവില്‍ എന്ന ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. വിശാല്‍ ഭരദ്വാജിന്റെ ഭാര്യ രേഖയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും മികച്ചു നില്‍ക്കുന്നതാണ്.

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയെന്നു പറയാവുന്നത് വന്‍ താരനിരയാണ്. മലയാളത്തിലെ മുന്‍നിര അഭിനേതാക്കളായ നെടുമുടി വേണു, വിജയരാഘവന്‍, കൊച്ചുപ്രേമന്‍, സ്ഫടികം ജോര്‍ജ്, സൗബിന്‍ സഹീര്‍, മണികണ്ഠന്‍ ആചാരി, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിലുണ്ട്. ബോളിവുഡില്‍ നിരവധി പ്രമുഖ ചിത്രങ്ങള്‍ക്കു കാമറ ചലിപ്പിച്ച കെ യു മോഹനനാണ് ഈ ചിത്രത്തില്‍ കാമറ ചലിപ്പിച്ചിരിക്കുന്നത്.

കലാപരമായ മികവ്, വേറിട്ടു നില്‍ക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു വേണു സംവിധാനം ചെയ്ത ദയയും, മുന്നറിയിപ്പും. മൂന്നാമത്തെ ചിത്രവുമായി വേണു പ്രേക്ഷകരിലേക്ക് എത്തുന്നതും പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നുകൊണ്ടാണ്.

Comments

comments

Categories: Movies