ടോപ്പറിന്റെ പഠന കേന്ദ്രം കൊച്ചിയില്‍

ടോപ്പറിന്റെ പഠന കേന്ദ്രം കൊച്ചിയില്‍

കൊച്ചി: മുന്‍നിര പഠന ആപ്ലിക്കേഷന്‍ ആയ ടോപ്പര്‍ കൊച്ചിയില്‍ പുതിയ കേന്ദ്രം ആരംഭിച്ചു. ബോര്‍ഡ് പരീക്ഷകള്‍, ഒളിമ്പ്യാഡുകള്‍, മറ്റു മത്സര പരീക്ഷകള്‍ എന്നിവക്ക് വേണ്ടി സ്വന്തമായി തയ്യാറെടുക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാണ് ടോപ്പറിന്റെ നൂതനമായ പഠന അപ്ലിക്കേഷന്‍. മികച്ച നിലവാരം പുലര്‍ത്തുന്ന പഠന സൗകര്യം ഓണ്‍ലൈനായും ഓഫ് ലൈനായും പരീക്ഷാര്‍ത്ഥികളില്‍ എത്തിക്കുന്നതിനാണ് ടോപ്പര്‍ ലക്ഷ്യമിടുന്നത്. മികച്ച പരിശീലന കേന്ദ്രങ്ങളുടെ അഭാവം പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുപോലെ തന്നെ മികച്ച പരിശീലനത്തിനായി ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടതായും വരാം. ഇത്തരം സാഹചര്യങ്ങളില്‍ നഗരത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും ടോപ്പേറിന്റെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പഠന കേന്ദ്രങ്ങള്‍ ഏറെ സഹായകരമാകും.

രാജ്യത്തെ പ്രഗല്‍ഭരായ അധ്യാപകര്‍ തയ്യാറാക്കിയ പഠന വസ്തുക്കള്‍, മൂവായിരത്തോളം മണിക്കൂറുള്ള വീഡിയോ ക്ലാസുകള്‍ എന്നിവയും ടോപ്പറില്‍ ലഭ്യമാണ്. ഓരോ വിദ്യാര്‍ത്ഥിയുടെയും അഭിരുചിയും പഠന ശേഷിയും തിരിച്ചറിഞ്ഞു അവര്‍ക്കു ഇണങ്ങുന്ന രീതിയിലുള്ള പഠന രീതികള്‍ ടോപ്പര്‍ ലഭ്യമാക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംശയ നിവാരണ സംവിധാനമാണ് ടോപ്പറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ഏതു സമയത്തും സംശയ നിവാരണത്തിനുള്ള അവസരവും ലഭ്യമാണ്. കൃത്യമായ ഇടവേളകളില്‍ നടത്തപ്പെടുന്ന മാതൃക പരീക്ഷകള്‍ വിദ്യാര്‍ത്ഥികളുടെ വേഗത, കൃത്യത എന്നിവ വര്‍ധിപ്പിക്കുകയും മത്സര പരീക്ഷയില്‍ ഉന്നത വിജയത്തിന് സഹായിക്കുകയും ചെയ്യും.

ഇന്ത്യയില്‍ എവിടെയും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വ്യക്തിഗത പഠന സൗകര്യം ലഭ്യമാക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന് ടോപ്പര്‍ സഹ സ്ഥാപകനും സിഇഒയുമായ സിഷാന്‍ ഹയാത് പറഞ്ഞു. ”ഐഐടി, ജെഇഇ, എന്‍ഇഇടി തുടങ്ങിയ മത്സര പരീക്ഷയെ നേരിടാന്‍ വിദഗ്ധ പരിശീലനത്തിനായി വിദ്യാര്‍ത്ഥികള്‍ മറ്റു പല നഗരങ്ങളിലേക്കും ചേക്കേറാറുണ്ട്. വിദഗ്ധരായ പരിശീലകരുടെയും മെച്ചപ്പെട്ട പഠന സൗകര്യങ്ങളുടെയും അപര്യാപ്തതയാണ് ഇതിനു കാരണം. ടോപ്പര്‍ ഇതിനൊരു പരിഹാരം ആകും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന 25 ലക്ഷം കുട്ടികള്‍ ടോപ്പര്‍ വഴി പരിശീലനം നേടുന്നുണ്ട്. ടോപ്പറിന്റെ രാജ്യത്തെ ഇരുപതാമത്തെ കേന്ദ്രമാണ് കൊച്ചിയില്‍ ആരംഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഏഴു പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനും ടോപ്പറിന് പദ്ധതി ഉണ്ട്.

 

Comments

comments

Categories: Education