ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ ഗുജറാത്തില്‍

ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ ഗുജറാത്തില്‍

ദേവ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡാണ് ദേവ് എക്‌സ് എന്ന പേരില്‍ വമ്പന്‍ ആക്‌സിലറേറ്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്

അഹമ്മദാബാദ് : സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ആക്‌സിലറേറ്റര്‍ അഹമ്മദാബാദില്‍. സമഗ്ര ഐടി സേവന ദാതാക്കളായ ദേവ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡാണ് ദേവ് എക്‌സ് എന്നപേരില്‍ ആക്‌സിലറേറ്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. സംരംഭകര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വാണിജ്യപരമായി പുറത്തിറക്കുന്നതിനുമുള്ള വണ്‍-സ്റ്റോപ്പ് പരിഹാര മാര്‍ഗ്ഗമായിരിക്കും ദേവ്എക്‌സ്. ഒറ്റ ലോക്കഷനില്‍ 250 ലധികം സീറ്റിംഗ് ശേഷിയോടുകൂടിയ ഏകദേശം 15,000-18,000 ചതുരശ്രയടിയുടെ കോ-വര്‍ക്കിംഗ് സ്‌പേസും ആക്‌സിലറേറ്ററിലുണ്ടാകും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), ഓഗുമെന്റഡ് റിയാലിറ്റി (എആര്‍), വിര്‍ച്വല്‍ റിയാലിറ്റി (വിആര്‍), ഫിനാന്‍ഷ്യല്‍ ടെക്‌നോളജി എന്നീ മേഖലകളിലായിരിക്കും ദേവ്എക്‌സ് ശ്രദ്ധകേന്ദ്രീകരിക്കുക. ഏതാണ്ട് 10,000 ചതുരശ്രയടിയില്‍ ദേവ്എക്‌സിന്റെ ആദ്യഘട്ടം മേയ് മാസത്തില്‍ പൂര്‍ത്തിയാകും. ഡിസംബറോടെ ആക്‌സിലറേറ്റര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും.

ഒരു വ്യക്തിഗത സ്റ്റാര്‍ട്ടപ്പിന് ദേവ്എക്‌സില്‍ ഒരുമാസം മുതല്‍ ഒരു വര്‍ഷത്തേക്ക് 1- 100 സീറ്റുകള്‍ വരെ വാടകയ്ക്ക് എടുക്കാം. മാര്‍ഗ്ഗനിര്‍ദേശം, വര്‍ക്കിംസ് സ്‌പേസിന് പുറമെ, പൊതുവായ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പടെ ഒരു സീറ്റിന് പ്രതിമാസം 7,500 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ഇതിനകം മികച്ച മുന്നേറ്റമുണ്ട്. അതേസമയം ഗുജറാത്ത് വളര്‍ച്ചാഘട്ടത്തിലാണ്. നിക്ഷേപം, മാര്‍ഗ്ഗനിര്‍ദേശം, ആശയങ്ങളുടെ ഗുണഫലങ്ങള്‍, ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ആക്‌സിലറേറ്റര്‍ സ്‌പേസ് എന്നിവയില്‍ നിലവില്‍ വെല്ലുവിളികളെ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെന്ന് ദേവ് ഐടി മാനേജിംഗ് ഡയറക്റ്റര്‍ ജെയ്മിന്‍ ഷാ പറഞ്ഞു.

Comments

comments

Categories: Business & Economy