ഷേഖ് സയിദ് മെമോറിയല്‍ 22ന് ഉദ്ഘാടനം ചെയ്യും

ഷേഖ് സയിദ് മെമോറിയല്‍ 22ന് ഉദ്ഘാടനം ചെയ്യും

ഷേഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനുമായി ബന്ധപ്പെട്ട അപൂര്‍വമായ കുറിപ്പുകളും കഥകളും ചിത്രങ്ങളുമെല്ലാമാണ് പുതിയ സ്മാരകത്തിലുണ്ടാകുക

അബുദാബി: യുഎഇയുടെ സ്ഥാപക നേതാവായ ഷേഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മാരകം അബുദാബിയില്‍ ജനുവരി 22ന് ഉദ്ഘാടനം ചെയ്യും. അബുദാബിയിലം ഫസ്റ്റ്, സെക്കന്‍ഡ് സ്ട്രീറ്റ് സമ്മേളിക്കുന്നിടത്താണ് സ്മാരകം ഉയര്‍ന്നിരിക്കുന്നത്. 3.3 ഹെക്റ്ററിലാണ് മെമോറിയല്‍. മഹാനായ നേതാവിന്റെ ജീവിതത്തെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് കലയിലൂടെയും വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയുമെല്ലാം അറിവ് പകരുന്നതാണ് പുതിയ മെമോറിയല്‍. യുഎഇയിലെ എല്ലാ ചാനലുകളിലും ഉദ്ഘാടനം തത്സമയം കാണിക്കുമെന്നാണ് സൂചന.

ആധുനിക യുഎഇയുടെ സ്ഥാപകനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. യുഎഇയിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരികളില്‍ ഒരാള്‍ കൂടിയാണ് ഷേഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍.

Comments

comments

Categories: Arabia