പദ്മാവതിന് അംഗീകാരം നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടിയെ ചോദ്യം ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി

പദ്മാവതിന് അംഗീകാരം നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടിയെ ചോദ്യം ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് സിനിമക്ക് അംഗീകാരം നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തളളി. ഭരണഘടന അനുസരിച്ചാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാനങ്ങള്‍ക്ക് സിനിമ നിരോധിക്കാന്‍ അധികാരമില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. സിനിമയുടെ പ്രദര്‍ശനം ജീവനും സ്വത്തിനും ക്രമസമാധാന പാലനത്തിനും ഗുരുതരമായ ഭീഷണിയാണെന്ന അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മയുടെ വാദങ്ങളും കോടതി അംഗീകരിച്ചില്ല. ക്രമസമാധാന പാലനം കോടതിയുടെ ഉത്തരവാദിത്തമല്ലെന്നും സംസ്ഥാനങ്ങളുടെ ജോലിയാണെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

Comments

comments

Categories: FK News, Politics