വീഗനിസത്തെ വരിക്കുന്ന ഇസ്രയേല്‍

വീഗനിസത്തെ വരിക്കുന്ന ഇസ്രയേല്‍

വീഗനിസത്തിന്റെ കേന്ദ്രമായാണ് ടെല്‍ അവീവിനെ കണക്കാക്കുന്നത്. ഇവിടെ എല്ലായിടത്തും വീഗന്‍ ഭക്ഷണമുണ്ട്. എല്ലാ റെസ്റ്ററന്റുകളിലും ഇത് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.

ഇസ്രയേലിലെ ഹൈഫ നഗരത്തില്‍ കാര്‍മെല്‍ മലനിരകള്‍ക്കു സമീപമുള്ള ദല്യത്ത് എല്‍ കാര്‍മെല്‍ എന്ന പ്രശാന്ത സുന്ദരമായ പട്ടണത്തിലുള്ള തന്റെ ഭവനത്തിലിരുന്ന് ദുറൂസി വിഭാഗത്തില്‍ പെടുന്ന വീട്ടമ്മയായ അമീറ പച്ചക്കറികള്‍ നുറുക്കിക്കൊണ്ടിരിക്കുകയാണ്. ശുദ്ധവും ആരോഗ്യപ്രദവുമായ അഞ്ച് വീഗന്‍ (സസ്യാഹാരം) മിഡില്‍ ഈസ്റ്റേണ്‍ വിഭവങ്ങള്‍ തയാറാക്കിയെടുക്കാന്‍ അവര്‍ എടുത്തത് ഒരു മണിക്കൂര്‍ സമയം. വീഗനിസ(മൃഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കഴിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാത്തവരാണ് വീഗന്‍സ്. തുകല്‍ ഉല്‍പ്പന്നങ്ങളോ മൃഗക്കൊഴുപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ സോപ്പുകളോ മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളോ ഒന്നും ഇവര്‍ ഉപയോഗിക്കില്ല)ത്തിന് ഇസ്രയേലില്‍ പ്രചാരമേറുകയാണ്.
ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണത കൂടിയാണിത്.

അമീറ ഉപയോഗിച്ചിരുന്ന മിക്ക ചേരുവകളും ഇന്ത്യന്‍ അടുക്കളകളിലും കാണാന്‍ സാധിക്കുന്നതായിരുന്നുവെന്നത് എന്നില്‍ അത്ഭുതം ജനിപ്പിച്ചു. ഇസ്രയേലിലെ വീഗന്‍ ഭക്ഷണം വളരെ വൈവിധ്യമാര്‍ന്നതാണ്. ഭവനങ്ങളിലും റെസ്റ്ററന്റുകളിലും അവ തയാറാക്കുന്ന രീതികളിലും സര്‍ഗാത്മകത ദര്‍ശിക്കാനാവും. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പാചകവിദ്യകളുടെ സ്വാധീനം ഇസ്രയേലില്‍ കാണാം.

എളുപ്പത്തില്‍ ലഭ്യമാകുമെന്നതുകൊണ്ടു തന്നെ ജനങ്ങളെ സംബന്ധിച്ച് വീഗന്‍ ഭക്ഷ്യവിഭവങ്ങളെ തെരഞ്ഞെടുക്കാനും അനായാസം സാധിക്കും. ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളിലും ഇത് വളര്‍ന്നുവരുന്നുണ്ട്. ടെല്‍ അവീവിലെ വീഗന്‍ ക്യൂലിനറി ടൂറുകളും ഇസ്രയേലിലെ ഗ്രൂപ്പ് ടൂറുകളും ഇതിന് ഉദാഹരണങ്ങളാണ്. 2013ല്‍ ഡൊമിനോസ് ഇസ്രയേലില്‍ വീഗന്‍ പിസ അവതരിപ്പിച്ചിരുന്നു

വീട്ടിലുണ്ടാക്കിയ ഭക്ഷണം ചെറു ചൂടോടെയും കൊതിയുണര്‍ത്തിക്കൊണ്ടുമാണ് അമീറ വിളമ്പിയത്. 10ാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ ആവിര്‍ഭവിച്ച ദുറൂസ് സംസ്‌കാരത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നതിനും അവര്‍ എന്നെ അനുവദിച്ചു. ഇസ്ലാം മതത്തിന്റെ ഒരു ശാഖ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇസ്ലാം ഉള്‍പ്പെടെയുള്ള നിരവധി തത്വങ്ങളില്‍ നിന്ന് ഇവര്‍ ആശയമുള്‍ക്കൊണ്ടിട്ടുണ്ട്. ശക്തമായ ബന്ധങ്ങളും പൊതുവായ താല്‍പര്യങ്ങളും കൊണ്ട് പരസ്പര ബന്ധിതമായ സമൂഹമാണ് ദുറൂസികളുടേത്. പുനര്‍ജന്മത്തിലും മുന്‍കൂട്ടിയുള്ള നിശ്ചയത്തിലും വിശ്വസിക്കുന്ന ഇവര്‍ പരിവര്‍ത്തനത്തെ അനുവദിക്കുന്നില്ല.

വൃത്തിയായി സൂക്ഷിക്കുന്ന ഭവനങ്ങളുള്ള നിന്മോന്നതമായ ഭൂപ്രദേശമാണ് ദല്യത്ത് എല്‍ കാര്‍മെല്‍. ലോകത്തിന്റെ ഏറ്റവും തെക്ക് ഭാഗത്തുള്ള ദുറൂസി സമൂഹത്തിന്റെ അധിവാസ കേന്ദ്രമാണിത്. ഇസ്രയേലിലെ ഏറ്റവും വലിയ ദുറൂസി അധിവാസ പ്രദേശം കൂടിയാണ് ദല്യത്ത് എല്‍ കാര്‍മെല്‍.

കുക്കിംഗ് വര്‍ക്ക്‌ഷോപ്പിന്റെ സമയത്ത് ചില പച്ചക്കറികള്‍ നുറുക്കുന്നതിനു ഞാന്‍ അമീറയെ സഹായിച്ചു. അവര്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുകയും ചെയ്തു. മുന്തിരിയുടെ ഇലകള്‍, പുക കൊള്ളിച്ച പച്ച ഗോതമ്പ്, വെജിറ്റബിള്‍ സലാഡായ ടബോളി, തക്കാളി സോസില്‍ വഴുതനയും വെള്ളക്കടലയും ചേര്‍ത്തുകൊണ്ടുള്ള ഒരു വിഭവം, കോളീഫഌവര്‍ സിന്‍യേ തുടങ്ങി നിരവധിയിനങ്ങള്‍ അമീറ തയാറാക്കിയിരുന്നു. വെളുത്തുള്ളിയുടെ രുചി മുഴച്ചു നില്‍ക്കുന്ന കോളീഫഌവര്‍ സിന്‍യേ ആണ് എനിക്ക് ഇതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്. ഉള്ളി, ഗരം മസാല, എള്ളിന്റെ ഒരുതരം പേസ്റ്റ്, ചെറുനാരങ്ങ തുടങ്ങിയ ചേരുവകള്‍ ഈ വിഭവങ്ങള്‍ തയാറാക്കാന്‍ ആവശ്യമാണ്.

ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പിന്തുണയോടെ നടത്തിയ ചലഞ്ച് 22+ എന്ന 22 ദിവസത്തെ വീഗന്‍ അനുഭവം കൂടുതല്‍ ആളുകള്‍ ഇതിലേക്ക് തിരിയുന്നതിനു കാരണമായെന്ന് ഇസ്രയേലി ഫുഡ് ബ്ലോഗര്‍ ആദി കോഹെന്‍ സിമാന്റോവ് പറയുന്നു. വീഗന്‍ ആയി മാറാന്‍ സഹായിക്കുന്ന ഒരു ക്ലോസ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പാണ് ഇതെന്ന് അവര്‍ പറഞ്ഞു. ഏത് ചോദ്യത്തിനും മറുപടി പറയാന്‍ പാചക വിദഗ്ധരും ഡയറ്റീഷ്യന്‍മാരും ഇതിലുണ്ട്

വീട്ടില്‍ നിന്നിറങ്ങാന്‍ നേരം അമീറയുടെ ഭര്‍ത്താവ് വാഗ്ഗി ഇസ്രയേലിലെ എന്റെ സസ്യാഹാര യാത്രയുടെ സെന്‍ഡ് ഓഫ് എന്ന നിലയില്‍ കുറച്ച് ഫ്രഷ് ആയ ഫലവര്‍ഗങ്ങള്‍ വാങ്ങിക്കൊണ്ടു തന്നു. മാംസേതര വിഭവങ്ങളുടെ നിരവധി വൈവിധ്യങ്ങള്‍ ഈ യാത്രയില്‍ എനിക്ക് കണ്ടെത്താന്‍ സാധിച്ചു.
ഫില്ലിസ് ഗ്ലേസര്‍ എന്ന അമേരിക്കന്‍ വംശജയായ ഫുഡ് ജേണലിസ്റ്റിന്റെ ടെല്‍ അവീവിലെ ‘ഫില്ലിസ് കിച്ചണ്‍ എന്ന ഭവനത്തില്‍ കാണാന്‍ സാധിച്ചത് ചേരുവകളുടെ ഫ്രഷ്‌നസിനു നല്‍കുന്ന മഹത്തായ പ്രാധാന്യമാണ്. ഏതാനും പാചക പുസ്തകങ്ങളുടെ രചയിതാവാണ് ഗ്ലേസര്‍. ഹീബ്രു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട വെജിറ്റേറിയന്‍ പാചക പുസ്തകം ഇതില്‍ ഉള്‍പ്പെടുന്നു. താന്‍ പാചകം ചെയ്ത റെസിപ്പികളെ കുറിച്ചും, ഇസ്രയേലിലെ സസ്യാഹാര വിപ്ലവത്തെ കുറിച്ചും ഫില്ലിസ് വിശദീകരിച്ചു. ലോകത്തിന്റെ വീഗന്‍ തലസ്ഥാനമായി പരിഗണിക്കപ്പെട്ടിരിക്കുന്നത് അവര്‍ താമസിക്കുന്ന ടെല്‍ അവീവ് നഗരമാണ്.

വീഗനിസത്തിന്റെ കേന്ദ്രമായാണ് ടെല്‍ അവീവിനെ കണക്കാക്കുന്നത്. ഇവിടെ എല്ലായിടത്തും വീഗന്‍ ഭക്ഷണമുണ്ട്. എല്ലാ റെസ്റ്ററന്റുകളിലും ഇത് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇന്ന് ഇസ്രയേലിലെ ഏറ്റവും പുതിയതും ചൂടേറിയതുമായ പ്രവണതയാണിത്. കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി ഇത് നിലനിന്നുവരുന്നു. പ്രധാനമായും മൃഗങ്ങളെ കൊല്ലുന്നതിനെതിരെയുള്ള പ്രതികരണമാണ് ഇതിനു കാരണം. കൂടാതെ ആരോഗ്യപ്രദമായി പരിഗണിക്കപ്പെടുന്നതുകൊണ്ടും ആളുകള്‍ ഇത് സ്വീകരിക്കുന്നു.

എന്നാല്‍, നാലു പതിറ്റാണ്ട് മുന്‍പ് വീഗനിസം വളരെ അപൂര്‍വമായിരുന്നുവെന്ന് ഫില്ലിസ് പറഞ്ഞു. വളരെ കുറച്ചു പേര്‍ മാത്രമേ ഇത് തെരഞ്ഞെടുത്തിരുന്നുള്ളു. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഇസ്രയേലില്‍ വന്നപ്പോള്‍, അമേരിക്കന്‍ വെജിറ്റേറിയന്‍ കിച്ചണിന്റെ കുളിര്‍മയെ കൂടി ഒപ്പം കൂട്ടിയിരുന്നു. വളരെ പെട്ടന്നു തന്നെ ഇസ്രയേലി തലമുറകള്‍ ഇത് സ്വീകരിച്ചു- അവര്‍ വ്യക്തമാക്കി. അഞ്ച് ശതമാനം ഇസ്രയേലികള്‍ വീഗന്‍സും എട്ടു ശതമാനം പേര്‍ സസ്യഭുക്കുകളുമാണെന്നതാണ് കണക്ക്.

എളുപ്പത്തില്‍ ലഭ്യമാകുമെന്നതുകൊണ്ടു തന്നെ ജനങ്ങളെ സംബന്ധിച്ച് ഇത് തെരഞ്ഞെടുക്കാനും അനായാസം സാധിക്കും. ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളിലും ഇത് വളര്‍ന്നുവരുന്നുണ്ട്. ടെല്‍ അവീവിലെ വീഗന്‍ ക്യൂലിനറി ടൂറുകളും ഇസ്രയേലിലെ ഗ്രൂപ്പ് ടൂറുകളും ഇതിന് ഉദാഹരണങ്ങളാണ്. 2013ല്‍ ഡൊമിനോസ് ഇസ്രയേലില്‍ വീഗന്‍ പിസ അവതരിപ്പിച്ചിരുന്നു.

ഫില്ലിസിന് പാചകം ഒരു പാഷനാണ്. വിഭവങ്ങള്‍ തയാറാക്കാന്‍ ഒരു മണിക്കൂറാണ് അവര്‍ എടുത്തത്. അമിതമായി കഴിക്കുന്നതില്‍ നിന്ന് എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാനായില്ല. ഹമ്മസ്, കൂണ്‍, മിനി സാബിഹ് (സ്ട്രീറ്റ് ഫുഡ്), ബീറ്റ്‌റൂട്ട് ചേര്‍ത്ത് നിറം വരുത്തിയ പിങ്ക് ടാഹിന, ജോര്‍ജിയന്‍ സ്റ്റഫ്ഡ് പെപ്പര്‍, റോസ്റ്റ് ചെയ്ത വഴുതന, മാതള നാരങ്ങ കൊണ്ടുള്ള സാലഡ് എന്നിവയായിരുന്നു വിഭവങ്ങള്‍.

വീട്ടിലുണ്ടാക്കിയ ഭക്ഷണവുമായി ചേര്‍ന്നു പോകുന്നില്ലയെങ്കിലും പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. ടെല്‍ അവീവിലെ ഏറ്റവും പ്രമുഖ വീഗന്‍ റെസ്റ്ററന്റായ നാനുച്കയുടെ ഉടമയായ നാന ഷെറിര്‍ എങ്ങനെയാണ് ഒരു വീഗന്‍ ആയി മാറിയതെന്ന നീണ്ട കഥ പറഞ്ഞു. വിജയകരമാകില്ലെന്ന പലരുടെയും പ്രവചനങ്ങളെ നിരാകരിച്ചുകൊണ്ട് 2014ലാണ് തന്റെ റെസ്റ്ററന്റില്‍ മാംസവും മൃഗ ഉല്‍പ്പന്നങ്ങളും വിളമ്പുന്നത് ഇവര്‍ നിര്‍ത്തിയത്.

ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പിന്തുണയോടെ നടത്തിയ ചലഞ്ച് 22+ എന്ന 22 ദിവസത്തെ വീഗന്‍ അനുഭവം കൂടുതല്‍ ആളുകള്‍ ഇതിലേക്ക് തിരിയുന്നതിനു കാരണമായെന്ന് ഇസ്രയേലി ഫുഡ് ബ്ലോഗര്‍ ആദി കോഹെന്‍ സിമാന്റോവ് പറയുന്നു. വീഗന്‍ ആയി മാറാന്‍ സഹായിക്കുന്ന ഒരു ക്ലോസ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പാണ് ഇതെന്ന് അവര്‍ പറഞ്ഞു. ഏത് ചോദ്യത്തിനും മറുപടി പറയാന്‍ പാചക വിദഗ്ധരും ഡയറ്റീഷ്യന്‍മാരും ഇതിലുണ്ടെന്ന് അവര്‍ പറഞ്ഞു.

തീരദേശ നഗരമായ ഹൈഫയിലെ ഡോസണ്‍ പോലുള്ള റെസ്റ്ററന്റുകളില്‍ വിപുലമായ വീഗന്‍ മെനു ഉണ്ട്. വീഗന്‍ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചും ജീവികളുടെ ക്ഷേമത്തെ കുറിച്ചും ജനങ്ങളില്‍ അവബോധമുണര്‍ത്തുന്ന നിരവധി സംഘങ്ങള്‍ രാജ്യത്ത് സജീവമാണെന്ന് ഇസ്രയേലിലെ വീഗന്‍ മുന്നേറ്റത്തെ കുറിച്ച് എഴുതിയ മാധ്യമ പ്രവര്‍ത്തകയായ അബിഗെയ്ല്‍ ലെയ്ച്ച്മാന്‍ പറഞ്ഞു. മാംസം, പാല്‍, മുട്ട എന്നിവയുടെയെല്ലാം ഉല്‍പ്പാദനത്തിനായി നടത്തുന്ന ക്രൂരത തുറന്നു കാട്ടുന്ന ചിത്രങ്ങളും വീഡിയോകളും അവര്‍ കണ്ടുവെന്ന് ലെയ്ച്ച്മാന്‍ പറയുന്നു. നമുക്ക് മികച്ച പഴം, പച്ചക്കറി വിഭാഗങ്ങളും ടഹിനി, ഹമ്മസ് എന്നിവ പോലുള്ള മികച്ച വെജിറ്റേറിയന്‍, വീഗന്‍ വിഭവങ്ങളുമുണ്ട്. ഈ വിഭവങ്ങളെല്ലാം നിലവില്‍ തന്നെ ജനങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. വീഗന്‍ അല്ലെങ്കില്‍ സസ്യാഹാരത്തിലേക്ക് നീങ്ങുകയെന്നത് അവരെ സംബന്ധിച്ച് അതുകൊണ്ടു തന്നെ ഒരു വലിയ മാറ്റമല്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.

(ഇസ്രയേല്‍ ടൂറിസം മന്ത്രാലയത്തിന്റെ അതിഥിയാണ് നിലവില്‍ ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

 

Comments

comments

Categories: FK News, Slider
Tags: Israel, veganism