ബുര്‍ഖക്കും നീട്ടിയ താടിക്കും പിന്നാലെ കുട്ടികള്‍ മസ്ജിദില്‍ പോകുന്നതും വിലക്കി ചൈന; അവധിക്കാലത്ത് കുട്ടികള്‍ മത ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തടയാന്‍ നിര്‍ദേശം

ബുര്‍ഖക്കും നീട്ടിയ താടിക്കും പിന്നാലെ കുട്ടികള്‍ മസ്ജിദില്‍ പോകുന്നതും വിലക്കി ചൈന; അവധിക്കാലത്ത് കുട്ടികള്‍ മത ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തടയാന്‍ നിര്‍ദേശം

ബെയ്ജിംഗ് : മതസ്വാതന്ത്ര്യത്തിന് മേല്‍ വീണ്ടും കത്തിവെച്ച് ജനകീയ റിപ്പബ്ളിക് ചൈന. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവിലെ ലിന്‍സിയ കൗണ്ടിയിലാണ് കുട്ടികള്‍ മസ്ജിദില്‍ പോകുന്നതും മത ചടങ്ങുകളില്‍ പങ്കെടുക്കുന്നതും സര്‍ക്കാര്‍ വിലത്തിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ന്യൂനപക്ഷമായ ഹുയ് മുസ്‌ളീം വിഭാഗത്തിന് മേല്‍ക്കൈയുള്ള പ്രവിശ്യയാണിത്. തണുപ്പുകാലം പ്രമാണിച്ചുള്ള അവധിതക്ക് കുട്ടികള്‍ മതപഠനം നടത്തുന്നതും പള്ളികളില്‍ പോകുന്നതും മറ്റ് മത ചടങ്ങുകളില്‍ പങ്കെടുക്കുന്നതും തടയണമെന്നാണ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം. സ്‌കൂള്‍ ക്ളാസ് മുറികളിലോ മറ്റിടങ്ങളിലോ മതഗ്രന്ഥങ്ങള്‍ വായിക്കുന്നതിനും വിലക്കുണ്ടെന്ന് റോയ്‌റ്റേഴ്‌സടക്കം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ആദ്യമായല്ല മത സ്ഥാപനങ്ങള്‍ക്കും മതങ്ങള്‍ക്കുമെതിരെ കമ്യൂണിസ്റ്റ് ചൈന നടപടിയെടുക്കുന്നത്. മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതും പുരുഷന്‍മാര്‍ താടി വളര്‍ത്തുന്നതും നേരത്തെ തന്നെ നിരോധിച്ചിരുന്നു. തീവ്ര ഇസ്ളാമിക ചിന്താഗതിയെ ചെറുക്കാനാണ് നീക്കമെന്നാണ് ചൈന ഇതിന് കാരണം പറഞ്ഞത്. ക്രിസ്ത്യന്‍ വിഭാഗക്കാര്‍ അധികമായി പാര്‍ക്കുന്ന തെക്കുകിഴക്കന്‍ നഗരമായ വെന്‍ഷോവില്‍ കുട്ടികള്‍ ഞായറാഴ്ചത്തെ ബൈബിള്‍ പഠന ക്ളാസുകളില്‍ പോകുന്നതും സര്‍ക്കാര്‍ വിലക്കിയിരുന്നു.

Comments

comments

Categories: FK News, Politics, World

Related Articles