ബ്രിന്റോണിന്റെ ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി

ബ്രിന്റോണിന്റെ ചര്‍മ സംരക്ഷണ  ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി

കൊച്ചി: ബ്രിന്റോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് തങ്ങളുടെ വിറ്റിലിഗോ ശ്രേണിയിലുള്ള ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. ആന്റി ആക്‌നേ, സണ്‍സ്‌ക്രീന്‍, കേശ സംരക്ഷണം, ആന്റി ഫംഗലുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് കൊച്ചിയില്‍ നടക്കുന്ന ഡെര്‍മാകോണ്‍ 2018 കോണ്‍ഫറന്‍സില്‍ പുറത്തിറക്കിയത്.

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഡെര്‍മറ്റോളജിസ്റ്റ്‌സ്, വെനെറോളജിസ്റ്റ്‌സ് ആന്റ് ലെപ്രോളജിസ്റ്റ്‌സ് (ഐഎഡിവിഎല്‍) സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആറായിരത്തിലേറെ ഡെര്‍മറ്റോളജിസ്റ്റുമാരാണ് പങ്കെടുക്കുന്നത്.

ഇന്ത്യന്‍ ഫാര്‍മ വിപണിയില്‍ വന്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്ന 2018 ല്‍ നവീനമായ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള വന്‍ ആവശ്യമാകും ഉയരുകയെന്ന് ബ്രിന്റോണ്‍ ഫാര്‍മസ്യൂട്ടീക്കല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ രാഹുല്‍ കുമാര്‍ ഡാര്‍ബ പറഞ്ഞു. നവീനമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ബ്രിന്റോണ്‍ പോലുള്ള കമ്പനികള്‍ക്ക് ഇത് വന്‍ അവസരം നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരുടെ ചര്‍മത്തിന് അനുസൃതമായ ഉല്‍പ്പന്നങ്ങളാണ് തങ്ങളുടെ ഗവേഷണങ്ങളുടെ പിന്‍ബലത്തില്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബ്രിന്റോണ്‍ ഫാര്‍മസ്യൂട്ടീക്കല്‍സ് ഡയറക്റ്റര്‍ വിജെയ് ക്രിസ്റ്റോഫര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy