ബാങ്കിംഗ് ഓഹരികള്‍ നേട്ടത്തില്‍

ബാങ്കിംഗ് ഓഹരികള്‍ നേട്ടത്തില്‍

പൊതുമേഖലാ ബാങ്കുകളിലെ എഫ്ഡിഐ പരിധി 49 ശതമാനമാക്കിയേക്കും

മുംബൈ: സ്വകാര്യ മേഖലാ ബാങ്കുകളില്‍ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ബാങ്കിംഗ് ഓഹരികള്‍ വ്യാഴാഴ്ച നേട്ടത്തിലെത്തി. നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ അനുവദിച്ചിരിക്കുന്ന എഫ്ഡിഐ പരിധി 20 ശതമാനത്തില്‍ നിന്ന് 49 ശതമാനത്തിലേക്ക് ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് എസ് ആന്‍്ഡ് പി ബാങ്കിംഗ് സൂചിക 1.64 ശതമാനം ഉയര്‍ന്ന് 500 പോയ്ന്റിലെത്തിയത്. പ്രമുഖ സ്വകാര്യ ബാങ്കുകളുടെ ഓഹരികളെല്ലാം ഉയര്‍ച്ച രേഖപ്പെടുത്തി.
യെസ് ബാങ്കിന്റെ ഓഹരികള്‍ വ്യാഴാഴ്ച ഉച്ചയോടെ 2.99 ശതമാനം ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് (2.79 %), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (2.01 %), ഐസിഐസിഐ ബാങ്ക് (1.84 %),കോട്ടക് ബാങ്ക് (1.28%),ആക്‌സിസ് ബാങ്ക് (0.47 %) എന്നിവയുടെ ഓഹരികളും നേട്ടത്തിലെത്തി. പൊതു മേഖലാ ബാങ്കായ എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ ഓഹരി 0.88 ശതമാനം ഉയര്‍ന്നപ്പോള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി 0.12 ശതമാനവും പഞ്ചാബ് നാഷണല്‍ ബാങ്കിന്റേത് 0.37 ഇടിഞ്ഞു.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് 1.83 ശതമാനം ഉയര്‍ച്ചയിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.85 ശതമാനവും നിഫ്റ്റി പൊതുമേഖലാാ ബാങ്ക് സൂചിക 0.21 ശതമാവും ഉയര്‍ച്ച നേടി.

 

Comments

comments

Categories: Banking